Asianet News MalayalamAsianet News Malayalam

'വെറുതെയല്ല ഭാര്യ ഇട്ടേച്ചു പോയത്’: വിനായകനും സുരാജിനുമൊപ്പം വൈറൽ താര നിര : തെക്ക് വടക്ക് ട്രെയ്ലർ

ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ തിയറ്ററിൽ ചിരി ഉറപ്പാക്കുമെന്ന് ട്രെയിലർ സൂചന നൽകുന്നു.

Thekku Vadakku Official Trailer Vinayakan Suraj Venjaramoodu movie directed by Prem Sankar
Author
First Published Sep 11, 2024, 3:23 PM IST | Last Updated Sep 11, 2024, 4:05 PM IST

കൊച്ചി: രസകരമായ സംഭാഷണങ്ങളുമായി തെക്ക് വടക്ക് സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വെറുതെയല്ല ഭാര്യ ഇട്ടേച്ചു പോയത്- എന്ന് കേൾക്കുമ്പോൾ വിനായകൻ അവതരിപ്പിക്കുന്ന മാധവനെ കുറിച്ചാണോ, സുരാജ് അവതരിപ്പിക്കുന്ന ശങ്കുണ്ണിയെക്കുറിച്ചാണോ എന്നു വ്യക്തമാകുന്നില്ല. അവരിൽ ആരെയോ കുറിച്ചാണ്. “സഖാവ് മാധവനും സഖാവ് ശങ്കുണ്ണിയും കടുപ്പമായിരുന്നേ”- വിനായകന്റേയും ശങ്കുണ്ണിയുടേയും കഥാപാത്രങ്ങൾക്കു നൽകുന്ന ആമുഖമാണിത്. 

ആകാംഷ അവസാനിപ്പിച്ച് തെക്ക് വടക്ക് സിനിമ പുറത്തുവിട്ട ട്രെയ്ലറിലാണ് രസകരമായ വിവരണങ്ങൾ ഉള്ളത്.  ചിരിയും തമാശയും തന്നെയാണ് സിനിമയിൽ എന്നുറപ്പാക്കുന്ന ട്രെയ്ലറിൽ വിനായകനും സുരാജിനും ഒപ്പം അണിനിരക്കുന്ന വൈറൽ താരനിരയുമുണ്ട്. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാര നിരയാണ് ഒന്നിക്കുന്നത്. വാഴയ്ക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

സിനിമയിൽ വിനായകന്റെ ഭാര്യ വേഷത്തിൽ നന്ദിനി ഗോപാലകൃഷ്ണൻ സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ തിയറ്ററിൽ ചിരി ഉറപ്പാക്കുമെന്ന് ട്രെയിലർ സൂചന നൽകുന്നു. വിനായകനും സുരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ പോരാണ് ട്രെയ്ലറിന്റെയും മുഖ്യവിഷയം.

അൻജന- വാർസ് ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്ന സിനിമ പ്രേം ശങ്കറാണ് സംവിധാനം ചെയ്യുന്നത്. മ്യൂസിക്കിന് പ്രാധാന്യമുള്ള സിനിമയുടെ സംഗീത സംവിധാനം സാം. സി.എസാണ് നിർവ്വഹിക്കുന്നത്.  റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ്  തുടങ്ങിയവരാണ് അഭിനേതാക്കൾ.

ഓണത്തിനു ശേഷം സിനിമ തിയറ്ററുകളിലെത്തും. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്. സുരേഷ് രാജനാണ് ഡിഒപി.  എഡിറ്റർ കിരൺ ദാസ്. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ,  ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യും: അയിഷ സഫീർ സേഠ്, മേക്കപ്പ്: അമൽ ചന്ദ്ര, പ്രോഡക്ഷൻ കൺട്രോൾ, സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, സ്റ്റിൽസ്: അനീഷ് അലോഷ്യസ്, ഡിസൈൻ, പുഷ് 360, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്.

കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു. പോര്, ചിരിപ്പോര്- എന്ന മുഖവുരയോടെയാണ് ട്രെയ്ലർ പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്. 

ഓണാവേശമായി എആര്‍എം എത്തുന്നു: ടൊവിനോ ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി

'ട്രോളന്മാരോട് അവര്‍ പറയുന്നു, പോയി പണി നോക്ക്': സല്‍മാന്‍ രശ്മിക റോമാന്‍സ് അങ്ങ് യൂറോപ്പില്‍ !

Latest Videos
Follow Us:
Download App:
  • android
  • ios