ഒടുവില്‍ 'ദ കേരള സ്റ്റോറി' ഒടിടി റിലീസിന് പ്ലാറ്റ്ഫോം കിട്ടി; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.!

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ ശർമ്മയാണ് റിലീസ് തീയതി പുറത്തുവിട്ടത്. 

The Kerala Story to stream on OTT from this date vvk

മുംബൈ: വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ചിത്രമായിരുന്നു ദ കേരള സ്റ്റോറി. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയാണ് അതിന്‍റെ തീയറ്റര്‍ റണ്ണിംഗ് അവസാനിപ്പിച്ചത്. ചിത്രം ഒടിടി റിലീസിന് തയ്യാറാകുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എന്നാല്‍ ഇറങ്ങി മാസങ്ങള്‍ ആയിട്ടും ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ ഒന്നും വന്നിരുന്നില്ല. അവസാനം ദ കേരള സ്റ്റോറി ഒടിടി റിലീസാകുകയാണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ ശർമ്മയാണ് റിലീസ് തീയതി പുറത്തുവിട്ടത്. അതേ സമയം ചിത്രം ഒടിടിയില്‍ എത്തുന്നതിന്‍റെ സന്തോഷം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിപുല്‍ അമൃതലാല്‍ ഷായും പങ്കുവച്ചിട്ടുണ്ട്. 

"ബോക്‌സ് ഓഫീസിലെ വൻ വിജയത്തിന് ശേഷം, ഒടിടിയിൽ കേരള സ്റ്റോറി എപ്പോൾ വരുമെന്ന് ചോദിച്ച് ആയിരക്കണക്കിന് മെയിലുകൾ ഞങ്ങൾക്ക് ലഭിക്കുന്നു.ഇപ്പോള്‍ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. കേരള സ്റ്റോറി ZEE5-ൽ പ്രീമിയർ ചെയ്യാൻ പോകുന്നു. 

ഈ സിനിമയില്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന നിരവധി നിമിഷങ്ങളുണ്ട്. നിങ്ങളുടെ മുഴുവൻ കുടുംബത്തോടൊപ്പം നിങ്ങൾ ആഗ്രഹിക്കുന്ന സമയം കാണാന്‍ ശ്രമിക്കണം വളരെ പ്രധാനപ്പെട്ട ഒരു ചിത്രമാണിത്" -നിര്‍മ്മാതാവ് പറയുന്നു.

ഫെബ്രുവരി 16നാണ് ചിത്രം സീ 5ലൂടെ സ്ട്രീം ചെയ്യാന്‍ ആരംഭിക്കുന്നത്. അതേ സമയം ചിത്രം വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന വാദമാണ് ഒടിടി ഭീമന്മാരെ ചിത്രം ഏറ്റെടുക്കുന്നതില്‍ പിന്നോട്ട് വലിക്കുന്നത് എന്നാണ് സിനിമ വൃത്തങ്ങളെ ഉദ്ധരിച്ച്  പറഞ്ഞിരുന്നു.

വിജയിയുടെ രാഷ്ട്രീയം;'രാഷ്ട്രീയത്തിലിറങ്ങുന്നവരുടെ ലക്ഷ്യം ഇതാണ്' തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞ് വടിവേലു

കരിയറിലെ നാലാമത്തെ പൊലീസ് വേഷം; 'അന്വേഷിപ്പിൻ കണ്ടെത്തും' റോള്‍ എന്ത്; ടൊവിനോ പറയുന്നു.!
 

Latest Videos
Follow Us:
Download App:
  • android
  • ios