ലിയോ ആദ്യഷോ അലമ്പക്കാനുള്ള പരിപാടിയോ?; പുതിയ തട്ടിപ്പില്‍ ഞെട്ടി വിജയ് ഫാന്‍സും, തീയറ്ററുകാരും.!
എന്നാല്‍ തമിഴകത്തെ വിജയ് ഫാന്‍സിനെ ഞെട്ടിച്ചാണ് പുതിയ വാര്‍ത്ത വരുന്നത്.
ചെന്നൈ: തമിഴ് സിനിമ ലോകം കാത്തിരിക്കുന്ന റിലീസാണ് വിജയ് നായകനാകുന്ന ലിയോ ചിത്രത്തിന്‍റെത്. ലോകേഷ് കനകരാജ് വിക്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നത് വലിയ ഹൈപ്പാണ് വിജയ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ദളപതി വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരിക്കും ചിത്രം എന്നാണ് കരുതപ്പെടുന്നത്. അമേരിക്കയില്‍ അടക്കം ആയിരത്തോളം തീയറ്ററുകളില്‍ ചിത്രം റിലീസിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ തമിഴകത്തെ വിജയ് ഫാന്‍സിനെ ഞെട്ടിച്ചാണ് പുതിയ വാര്‍ത്ത വരുന്നത്. വിജയ് ചിത്രത്തിന്‍റെ ആദ്യഷോയുടെ എന്ന് പറഞ്ഞ് വ്യാജ ടിക്കറ്റുകള്‍ വില്‍ക്കപ്പെടുന്നു എന്നതാണ് പുറത്തുവരുന്ന വാര്‍ത്ത. ഒക്ടോബര്‍ 19ന് തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ പുലര്‍ച്ചെ ഷോകളില്‍ ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ല. ഇതില്‍ ഒക്ടോബര്‍ 15ന് തീരുമാനം ഉണ്ടാകും എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇപ്പോള്‍ തമിഴ്നാട്ടില്‍ ഒരു ചിത്രത്തിനും അതിരാവിലെ ഷോയ്ക്ക് അനുമതി നല്‍കാറില്ല. എന്നാല്‍ ലിയോയ്ക്ക് ഇളവ് ലഭിക്കുമോ എന്ന് തമിഴ് സിനിമ ലോകം ഉറ്റുനോക്കുന്നത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുതിയ ചിത്രങ്ങള്‍ പ്രകാരം ലിയോയുടെ 6.30 ഷോയുടെ ടിക്കറ്റുകള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നു എന്നു കാണിക്കുന്നത്. മധുരയിലെ പ്രിയ തീയറ്ററിന്‍റെ പേരിലുള്ള ടിക്കറ്റുകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഇത് വൈറലായതിന് പിന്നാലെ വിജയ് ആരാധകര്‍ക്ക് ഇത് ഫേക്കാണെന്ന് അറിയിച്ച് പ്രിയ തീയറ്റര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.
അതേ സമയം വ്യാജ ടിക്കറ്റിനെതിരെ നിയമ നടപടി അടക്കം സ്വീകരിക്കും എന്നാണ് തീയറ്റര്‍ പറയുന്നത്. അതേ സമയം ഈ വാര്‍ത്തയ്ക്കെതിരെ രൂക്ഷമായാണ് വിജയ് ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. ലിയോ ആദ്യഷോകളില്‍ പ്രശ്നം സൃഷ്ടിക്കാന്‍ ചിലര്‍ മനപൂര്‍വ്വം നടത്തുന്ന കാര്യങ്ങളാണ് ഇതെന്നാണ് വിജയിയുടെ തമിഴ് ഫാന്‍സ് പറയുന്നത്. ഇതിനൊപ്പം തന്നെ തമിഴ് നാട് ഭരണകക്ഷി മുതല്‍ മറ്റ് താര ഫാന്‍സ് അടക്കം ഇതിന് പിന്നിലുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്.
യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 43 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ആക്ഷന് പ്രധാന്യം നല്‍കുന്നതാണ് വിജയ് ചിത്രം ലിയോയെന്ന് നേരത്തെ മലയാളത്തിന്റ പ്രിയ നടൻ ബാബു ആന്റണി വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്‍തിരുന്നു. തൃഷ നായികയായി എത്തുന്ന വിജയ് ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, മനോബാല, സാൻഡി മാസ്റ്റര്‍, മിഷ്‍കിൻ തുടങ്ങി ഒട്ടേറെ താരങ്ങളും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.
അമേരിക്കയില്‍ ആദ്യമായി ഒരു തമിഴ് ചിത്രത്തിന് ഈ നേട്ടം; ചരിത്രം കുറിക്കാന്‍ ലിയോ
മൂന്നാറില്‍ ഷൂട്ട് ചെയ്യാനിരുന്ന വിജയിയുടെ ലിയോ, കശ്മീരിലേക്ക് പോയതിന് കാരണം ഇതാണ്.!