ഇന്ന് ഒരു സിനിമയ്ക്ക് 100 കോടിക്ക് മുകളില്‍! സല്‍മാന്‍ ഖാന്‍റെ ആദ്യ പ്രതിഫലം എത്രയെന്ന് അറിയുമോ?

ടൈഗര്‍ 3 യില്‍ 100 കോടിക്ക് മുകളിലാണ് സല്‍മാന്‍ പ്രതിഫലം വാങ്ങിയത്

the first salary of salman khan

ഇപ്പോള്‍ വലിയ വിജയങ്ങളില്‍ നിന്ന് അല്‍പം അകലെയാണെങ്കിലും ബോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. അതിനാല്‍ത്തന്നെ വമ്പന്‍ കാന്‍വാസിലും ബജറ്റിലുമാണ് സല്‍മാന്‍ ഖാന്‍റെ സമീപകാല ചിത്രങ്ങളൊക്കെയും ഒരുങ്ങാറ്. അദ്ദേഹത്തിന്‍റെ പ്രതിഫലവും അങ്ങനെതന്നെ. ഇന്ന് ഒരു സിനിമയ്ക്ക് 100 കോടി മുതല്‍ 150 കോടി വരെയാണ് സല്‍മാന്‍ ഖാന്‍ വാങ്ങുന്നത്. എന്നാല്‍ അത് ചെറിയ കാലയളവില്‍ ഉണ്ടായിവന്നതല്ല. മറ്റ് പല താരങ്ങളെയും പോലെ സല്‍മാന്‍റെയും ആദ്യ പ്രതിഫലം കേട്ടാല്‍ നാം അത്ഭുതപ്പെടും. 

വെറും 75 രൂപ ആയിരുന്നു സല്‍മാന്‍ ഖാന്‍റെ ആദ്യ പ്രതിഫലം. എന്നാല്‍ സിനിമയില്‍ അഭിനയിച്ചതിന് ആയിരുന്നില്ല ഇത്. മറിച്ച് ഒരു പ്രശസ്ത ഹോട്ടലില്‍ നടന്ന നൃത്ത പരിപാടിയില്‍ ഡാന്‍സര്‍ ആയ സുഹൃത്തിനൊപ്പം പങ്കെടുത്തതിനായിരുന്നു. പിന്നീട് ഒരു കോള ബ്രാന്‍ഡിന്‍റെ പരസ്യത്തില്‍ അഭിനയിച്ചതിന് 750 രൂപ അദ്ദേഹത്തിന് ലഭിച്ചു. പരസ്യങ്ങളില്‍ ഏറെക്കാലത്തേക്ക് അദ്ദേഹത്തിന്‍റെ പ്രതിഫലം 1500 രൂപ ആയിരുന്നു. 

സിനിമയില്‍ നായകനായി അരങ്ങേറിയ മേനെ പ്യാര്‍ കിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് 31,000 രൂപയാണ് സല്‍മാന്‍ ഖാന് പ്രതിഫലം ലഭിച്ചത്. സിനിമയിലെ പ്രതിഫലം പിന്നീട് 75,000 രൂപയായി വര്‍ധിച്ചു. സമീപകാല ചിത്രം ടൈഗര്‍ 3 യില്‍ 100 കോടിക്ക് മുകളിലാണ് സല്‍മാന്‍ പ്രതിഫലം വാങ്ങിയത്. ഒപ്പം 60 ശതമാനം പ്രോഫിറ്റ് ഷെയറും. വരാനിരിക്കുന്ന ചിത്രം സിക്കന്തറിനും സമാന രീതിയിലുള്ള പ്രതിഫലമാണ് സല്‍മാന്‍ ഖാന്‍ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സല്‍മാന്‍ ഖാന്‍റെ ആകെ ആസ്തി 2900 കോടി ആണെന്നാണ് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ALSO READ : വിവാദങ്ങള്‍ക്ക് വിട; 'കൊറഗജ്ജ' 5 ഭാഷകളില്‍ തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios