കെജിഎഫ്, പൊന്നിയിൻ സെൽവൻ, ആർആർആർ: വിനായകൻ വിട്ടുകളഞ്ഞ സിനിമകൾ, അമ്പരന്ന് മലയാളികൾ

ഒരുപക്ഷേ ചിത്രത്തിലെ സൂപ്പർ താരങ്ങളെക്കാൾ ഒരുപടി മുകളിൽ വിനായകൻ ആയിരുന്നു. 

The films that Vinayakan rejected were KGF, Ponniyin Selvan, RRR nrn

യിലർ എന്ന തമിഴ് ചിത്രത്തിന് പിന്നാലെ ഇന്ത്യയൊട്ടാകെ പ്രേക്ഷകർ ഏറ്റെടുത്ത നടനാണ് വിനായകൻ. വർമൻ എന്ന കഥാപാത്രമായി വിനായകൻ തകർത്താടിയ ചിത്രം കണ്ട് അവർ ഒന്നടങ്കം പറഞ്ഞു 'ഹി ഈസ് ബ്രില്യന്റ് ആക്ടർ'. രജനികാന്ത്, മോഹൻലാൽ, ശിവരാജ് കുമാർ എന്നിവരായിരുന്നു ചിത്രത്തിലേക്ക് ആദ്യം പ്രേക്ഷകരെ ആകർഷിച്ച ഘടകമെങ്കിലും പിന്നീടത് വിനായകനായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഒരുപക്ഷേ ചിത്രത്തിലെ സൂപ്പർ താരങ്ങളെക്കാൾ ഒരുപടി മുകളിൽ വിനായകൻ ആയിരുന്നു. ഇപ്പോഴിതാ വിനായകൻ വിട്ടുകളഞ്ഞ ചിത്രങ്ങൾ കേട്ട് അമ്പരന്നിരിക്കുക ആണ് മലയാളികൾ. 

കാസർ​ഗോൾഡ് സംവിധായകൻ മൃദുൽ നായർ ആണ്, വിനായകൻ വിട്ടുകളഞ്ഞ ബ്രഹ്മാണ്ഡ ചിത്രങ്ങളെ കുറിച്ച് പറഞ്ഞത്. കെജിഎഫ്, പൊന്നിയിൻ സെൽവൻ, ആർആർആർ എന്നീവയാണ് വിനായകൻ വേണ്ടന്നുവച്ച ചിത്രങ്ങളെന്നും അതിനുള്ള കാരണവും നടൻ പറഞ്ഞതായി മൃദുൽ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം. ആസിഫ് അലി നായകനായി എത്തുന്ന കാസര്‍ഗോള്‍ഡിന്‍റെ പ്രമോഷനിടെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

മകന്റെ സിനിമ കാണണം; വയ്യായ്കയിലും തിയറ്ററിലെത്തി ശ്രീനിവാസൻ - വീഡിയോ

"കാസർ​ഗോൾഡിന്റെ ഷൂട്ടിം​ഗ് വേളയിൽ അടുത്ത പടം ഏതാണെന്ന് ഞാൻ വിനായകൻ ചേട്ടനോട് ചോദിച്ചു. ഇപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നും ജയിലർ ഇറങ്ങട്ടെ എന്നുമായിരുന്നു മറുപടി. ഒരുമൂന്ന് നാല് പടങ്ങൾ വിട്ടെന്നും പറഞ്ഞു. ഏതൊക്കെ ചേട്ടാ വിട്ടതെന്ന് ചോദിച്ചപ്പോൾ, കെജിഎഫ് 2, പിഎസ് വണ്‍, പിഎസ് 2, ആർആർആർ എന്നീ ചിത്രങ്ങളാണെന്നായിരുന്നു മറുപടി. എന്തുകൊണ്ട് വേണ്ടെന്ന് വച്ചെന്ന് ചോദിച്ചപ്പോൾ, ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. അങ്ങനെ പോകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുള്ളിക്ക് പുള്ളിയുടേതായ വഴിയുണ്ട്. ലോകം കുത്തി മറിഞ്ഞാലും അദ്ദേഹം അങ്ങനയേ പോകൂ", എന്നാണ് മൃദുൽ നായർ പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Latest Videos
Follow Us:
Download App:
  • android
  • ios