മുടക്കിയത് 300 കോടിക്ക് അടുത്ത് വാരിയത് 1000 കോടിയിലേറെ; ആ യൂണിവേഴ്സില്‍ അടുത്ത പടം 'വാമ്പയർ പ്രണയകഥ' !

മഡ്ഡോക് ഫിലിംസിന്റെ സൂപ്പർനാച്യുറൽ യൂണിവേഴ്സിലെ അടുത്ത ചിത്രമായ 'തമ' പ്രഖ്യാപിച്ചു. ആയുഷ്മാൻ ഖുറാനയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 2025 ദീപാവലിക്ക് റിലീസ് ചെയ്യും.

Thama Ayushmann Khurrana And Rashmika Mandanna Join Dinesh Vijans Horror Comedy Universe

മുംബൈ: സ്ത്രീ 2 എന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റിന് ശേഷം ദിനേഷ് വിജന്‍റെ മഡ്ഡോക് ഫിലിംസിന്‍റെ സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സിലെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. തമ എന്ന പുതിയ ചിത്രത്തിലൂടെ പുതിയ താരനിരയാണ് എത്തുന്നത്. 

ആയുഷ്മാൻ ഖുറാനയും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുൻജ്യ എന്ന സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സിലെ ചിത്രം  സംവിധാനം ചെയ്ത ആദിത്യ സർപോത്തർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പരേഷ് റാവൽ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. 

2025 ദീപാവലിക്കായിരിക്കും തമ റിലീസ് ചെയ്യുക. സ്ത്രീ, ഭേഡിയ, മുഞ്ജ്യ എന്നിവയുടെ അതേ യൂണിവേഴ്സിലാണ് ഈ ചിത്രം വരുന്നത്. ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ആണ് ചിത്രത്തിന്‍റെ ടൈറ്റിൽ ടീസർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

"ഈ പ്രപഞ്ചത്തിന് ഒരു പ്രണയകഥ ആവശ്യമായിരുന്നു, നിർഭാഗ്യവശാൽ, ഇത് രക്തരൂക്ഷിതമായ ഒന്നാണ്" എന്നാണ് ടീസര്‍ വീഡിയോയിലെ തുടക്ക വാചകം, പശ്ചാത്തലത്തിൽ അരിജിത് സിംഗിന്‍റെ ശബ്ദത്തില്‍ ഒരു ഗാനവും ഉണ്ട്.  ഒരു വമ്പയര്‍ പ്രണയകഥയാണ് ഇത്തവണ  മഡ്ഡോക്  സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സില്‍ പറയുന്നത് എന്നാണ് സൂചന.

അതേ സമയം 2024 ഓ​ഗസ്റ്റ് 15ന് റിലീസ് ചെയ്ത സ്‍ത്രീ 2 ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റാണ്. 60 കോടിയോളം മുടക്കി എടുത്ത ചിത്രം 700 കോടിക്ക് മുകളിലാണ് ബോക്സോഫീസില്‍ നിന്നും നേട്ടം കൊയ്തത്. ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം 2018-ൽ അമർ കൗശിക് സംവിധാനം ചെയ്ത് ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു. 

സ്ത്രീയില്‍ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സ്.  2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം. ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയത് മുഞ്ജ്യ എന്ന ചിത്രമാണ്. ഇതും വലിയ വിജയമാണ് അതിന് ശേഷമാണ് ഓഗസ്റ്റ് 15ന് സ്ത്രീ 2 എത്തിയത്. ഈ പരമ്പരയിലാണ് തമ എത്തുന്നത്. ഇതുവരെ ഈ യൂണിവേഴ്സിലെ ചിത്രങ്ങളുടെ നിര്‍മ്മാണ ചിലവ് 300 കോടിക്ക് അടുത്താണ്. പക്ഷെ ഇതുവരെ 1000 കോടിയിലേറെ വാരിയിട്ടുണ്ട് ബോക്സോഫീസില്‍ ഈ ചിത്രങ്ങള്‍. 

50 കോടി ബജറ്റ്, സൂപ്പർ താരങ്ങളില്ല; വമ്പൻ ഹിറ്റിൽ ഷാരൂഖും ഞെട്ടി, നേടിയത് 800 കോടിയോളം! 50ന്റെ നിറവിൽ ആ ചിത്രം

60 കോടി ബജറ്റില്‍ 600 കോടിക്ക് അടുത്ത് ബോക്സോഫീസില്‍ വാരിയ അത്ഭുതം; ഒടുവില്‍ ആ ചിത്രം ഒടിടിയിലേക്ക് !

Latest Videos
Follow Us:
Download App:
  • android
  • ios