തീയറ്ററിലെ അപ്രതീക്ഷിത വിജയം: ബിജു മേനോന്‍ - ആസിഫ് അലി കോമ്പോയുടെ തലവന്‍ ഒടിടിയിലേക്ക്
ഫീല്‍ - ഗുഡ് ചിത്രങ്ങളില്‍നിന്നുള്ള സംവിധായകന്‍ ജിസ് ജോയുടെ വ്യതിചലനം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്.
കൊച്ചി: ബിജു മേനോന്‍ - ആസിഫ് അലി കോമ്പോയില്‍ ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ എന്ന ചിത്രം തീയറ്ററില്‍ മികച്ച പ്രതികരണം ഉണ്ടാക്കിയ ചിത്രമാണ്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഫീല്‍ - ഗുഡ് ചിത്രങ്ങളില്‍നിന്നുള്ള സംവിധായകന്‍ ജിസ് ജോയുടെ വ്യതിചലനം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ചിത്രം ഇപ്പോള്‍ തീയറ്റര്‍ റണ്ണിന് ശേഷം ഒടിടിയില്‍ എത്താന്‍ പോകുന്നു എന്നാണ് വിവരം. സോണി ലീവ് ആണ് ചിത്രത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പിന്നീട് പ്രഖ്യാപിക്കും. ഓണം സീസണിനോട് അനുബന്ധിച്ച് ചിത്രം ഒടിടിയില്‍ എത്തിയേക്കും എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി
മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.
50 കോടിയില്‍ എടുത്ത പടം, വന്‍ അഭിപ്രായവും, പക്ഷെ ബോക്സോഫീസില്‍ രക്ഷപ്പെട്ടില്ല; ഇനി ഒടിടിയില്‍