Asianet News MalayalamAsianet News Malayalam

'ഗോട്ട്' ഒടിടിയിലേക്ക്, വന്‍ സര്‍പ്രൈസ്: ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ആവേശം !

വിജയ് ചിത്രം ‘ഗോട്ട്’ ഒക്ടോബർ 3 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ഒരു എക്സ്റ്റന്‍റഡ‍് പതിപ്പ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.

Thalapathy Vijays The GOAT OTT release with extented version extra 18 minuts
Author
First Published Oct 2, 2024, 7:47 AM IST | Last Updated Oct 2, 2024, 7:47 AM IST

ചെന്നൈ: വിജയ് ചിത്രം ‘ഗോട്ട്’ ഗംഭീരമായ തീയറ്റര്‍ റണ്ണിന് ശേഷം ഒടിടിയിലേക്ക് എത്തുകയാണ്. സിനിമയുടെ ഒടിടി റിലീസ് തീയതി ഒക്ടോബര്‍ 3 ആണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഒടിടി പ്ലാറ്റ് ഫോം നെറ്റ്ഫ്ലിക്സ് തന്നെ ഇത് കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഗോട്ട് എത്തും. 

അതേ സമയം അടുത്തിടെ ഒരു പ്രമുഖ തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ വെങ്കട്ട് പ്രഭു ഗോട്ടിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു.  ചിത്രത്തിന് യഥാർത്ഥത്തിൽ കൂടുതൽ റൺടൈമുണ്ടെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍  ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്‍റെ അൺകട്ട് പതിപ്പായിരിക്കും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുകയെന്ന് പ്രഭു സ്ഥിരീകരിച്ചിരുന്നു. 

ദളപതി വിജയ് അഭിനയിച്ച ചിത്രത്തിന്‍റെ യഥാർത്ഥ റൺടൈം 3 മണിക്കൂറും 20 മിനിറ്റും ആയിരുന്നു, എന്നാൽ 18 മിനിറ്റിലധികം സെൻസർ നടപടികൾ പൂർത്തിയാക്കിയ ശേഷം നീക്കം ചെയ്തുവെന്നാണ് സംവിധായകന്‍ പറഞ്ഞത്. ഇത് ഒടിടിയില്‍ കാണാം എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. അതായത് അടുത്ത ദിവസം ഒടിടിയില്‍ എത്തുമ്പോള്‍ അത് ഒരു എക്സറ്റന്‍റ‍ഡ് വേര്‍ഷന്‍ ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ദളപതി ഫാന്‍സ്.

ഈ രംഗങ്ങളില്‍ വിജയിയുടെ ഇളയ ദളപതി രൂപത്തിലെ ചില രംഗങ്ങളും. ക്യാമിയോ വേഷത്തില്‍ എത്തുന്ന ശിവ കാര്‍ത്തികേയന്‍റെ രംഗങ്ങളും ഉണ്ടെന്നാണ് വിവരം. 

വെങ്കിട്ട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം.  'ഗോട്ടിന്‍റെ' പ്രൊഡക്ഷൻ ഹൗസ് എജിഎസ് എൻ്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ്. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന പടത്തില്‍ ഡീഏജിംഗ് ടെക്നോളജി അടക്കം സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു ഇന്‍റലിജന്‍സ് ഓഫീസറായാണ് വിജയ് എത്തുന്നത്. അദ്ദേഹത്തിന്‍റെ മകനായി മറ്റൊരു വിജയിയും എത്തുന്നു. 
 
ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ , ജയറാം, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ് രാജ്, ആകാശ്, അജയ് രാജ് തുടങ്ങി വൻ താരനിര വേഷമിടുന്നുണ്ട്.  ദ ഗോട്ട് ആഗോളതലത്തില്‍ 450 കോടി ക്ലബിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദ ഗോട്ട് തിയറ്ററുകളില്‍ കാണാൻ സിനിമാ ആരാധകര്‍ എത്തുന്നുമുണ്ട്. 

അടുത്ത 100കോടി തൂക്കാൻ നസ്ലെൻ; 'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്‌മാൻ, ചിത്രത്തിന് പേരായി

'വിജയ് സ്ഥാനം കൈമാറി, അടുത്ത ദളപതി ഇതാ' : ഒടുവില്‍ മറുപടി പറഞ്ഞ് ശിവകാര്‍ത്തികേയന്‍

Latest Videos
Follow Us:
Download App:
  • android
  • ios