അന്തരിച്ച സഹോദരി ഭവതാരിണിയുടെ ശബ്ദത്തില്‍ ഗാനവുമായി യുവന്‍; ദ ഗോട്ട് പുതിയ ഗാനം വരുന്നു

ഏപ്രിൽ 14 ന് ദളപതി വിജയ് ആലപിച്ച ആദ്യ സിംഗിൾ 'വിസിൽ പോഡു' പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിജയിയുടെ ജന്മദിനത്തില്‍ പുതിയ ഗാനം പുറത്തുവിടുന്നത്. 
 

Thalapathy Vijays GOAT to feature Ilaiyaraaja's late daughter Bhavatharinis voice vvk

ചെന്നൈ: ദളപതി വിജയ് ദ ഗോട്ട് എന്ന ചിത്രത്തിന്‍റെ റിലീസിന് തയ്യാറെടുക്കുകയാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ് ചിത്രം എന്നാണ് വിവരം. അതേ ചിത്രത്തിലെ അടുത്ത ഗാനം ജൂണ്‍ 22ന് പുറത്തിറക്കും എന്നാണ് പുതിയ പ്രമോ പറയുന്നത്. ജൂണ്‍ 22 വിജയിയുടെ ജന്‍മദിനമാണ്.

എന്നാല്‍ അടുത്ത ദിവസം പുറത്തിറങ്ങാന്‍ പോകുന്ന ഗാനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത അന്തരിച്ച ഗായിക ഭവതാരിണിക്ക് ഗോട്ട് ടീമിൻ്റെ പ്രത്യേക ആദരമാണ് ഈ ഗാനം എന്നതാണ്. ഗോട്ടിൻ്റെ നിർമ്മാതാക്കൾ ഭവതാരിണിയുടെ ശബ്ദം പ്രത്യേക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് ഈ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭവതാരിണിയുടെ സഹോദരന്‍ യുവാന്‍ ശങ്കര രാജയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിജയിയാണ് ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം ഗാനം ആലപിക്കുന്നത്. കബിലനാണ് ഗാനം എഴുതിയിരിക്കുന്നത്. 

ഏപ്രിൽ 14 ന് ദളപതി വിജയ് ആലപിച്ച ആദ്യ സിംഗിൾ 'വിസിൽ പോഡു' പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിജയിയുടെ ജന്മദിനത്തില്‍ പുതിയ ഗാനം പുറത്തുവിടുന്നത്. 

അതേ സമയം അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ മറ്റൊരു അപ്ഡേറ്റ് വലിയ ആവേശമാണ് കോളിവുഡില്‍ ഉണ്ടാക്കിയിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ സംബന്ധിച്ച് ചിത്രത്തിന്‍റെ നിർമ്മാതാവ് അർച്ചന കൽപത്തി തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വിവരങ്ങള്‍ പങ്കുവച്ചിരുന്നു.

ഹോളിവുഡ് വിഎഫ്എക്സ് ടീമാണ് ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്ടില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിവരമാണ് നിര്‍മ്മാതാവ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി വിഎഫ്എക്‌സ് സീക്വൻസുകള്‍ ചിത്രത്തിലുണ്ടെന്നാണ് സൂചന. നേരത്തെ തന്നെ വിജയിയെ ഡീ ഏജ് ചെയ്യുന്ന പ്രക്രിയയ്ക്ക് തന്നെ കോടികള്‍ ചിലവാക്കിയതായി വിവരം പുറത്തുവന്നിരുന്നു. ചിത്രത്തിന്‍റെ വിഎഫ്എക്സ് ടീം ഹോളിവു‍ഡ് പടം അവതാര്‍ അടക്കം ചെയ്ത സംഘമാണ് എന്നാണ് പുതിയ വിവരം. 
വിജയിക്ക് പുറമേ മീനാക്ഷി ചൗധരി, ജയറാം, സ്നേഹ, ലൈല, പ്രശാന്ത്,  യോഗിബാബു, വിടിവി ഗണേഷ്, അജ്മൽ അമീർ, മൈക്ക് മോഹൻ, വൈഭവ്, പ്രേംഗി, അജയ് രാജ്, അരവിന്ദ് ആകാശ് തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

നേരത്തെ ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു.  ദ ഗോട്ട് തിരുവനന്തപുരത്ത് ചിത്രീകരിച്ചപ്പോള്‍ സംവിധായകൻ വെങ്കട് പ്രഭുവും ഒരു അതിഥി കഥാപാത്രമായി വേഷമിട്ടിരുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഈ വര്‍ഷം സെപ്തംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് അപ്രതീക്ഷിതമായി ചെറിയ പെരുന്നാള്‍ ദിനത്തില്‍ വിജയ് തന്നെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി അറിയിച്ചിരുന്നു. 

38 വര്‍ഷത്തെ പിണക്കം മറന്ന് ലോകേഷ് ചിത്രത്തിലൂടെ ആ താരം രജനിക്കൊപ്പം അഭിനയിക്കും.!

ദളപതി വിജയിയുടെ 'ദ ഗോട്ട്' പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് സംഗീത സംവിധായകൻ യുവൻ
 

Latest Videos
Follow Us:
Download App:
  • android
  • ios