അണ്ണന്‍ യാര് ദളപതി... : ഒറ്റ 'ഗോട്ട്' മോതിരം മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്‍സ്റ്റ കത്തിച്ച് വീണ്ടും വിജയ്
അടുത്ത ചിത്രത്തോടെ അഭിനയ രംഗത്ത് നിന്നും വിടവാങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ, 'ഗോട്ട്' എന്ന് എഴുതിയ മോതിരം ധരിച്ച വിജയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.
ചെന്നൈ: ദളപതി വിജയ് അടുത്ത ചിത്രത്തോടെ അഭിനയ രംഗത്ത് നിന്നും വിടവാങ്ങുകയാണ്. ദളപതി 69 എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കാന്‍ പോവുകയാണ് എന്നാണ് വിവരം. ഈ ചിത്രത്തിന്‍റെ കാസ്റ്റിംഗാണ് ഇപ്പോള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ വിജയ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഗോട്ട് എന്ന് എഴുതിയ ഒരു മോതിരം ഇട്ട് കൊണ്ട് വിജയ് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കിട്ടത്. മൂന്ന് മണിക്കൂറില്‍ 1.7 മില്ല്യണ്‍ ലൈക്കുകളാണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. അറുപതിനായിരത്തോളം കമന്‍റുകളും. നേരത്തെ തന്നെ ഇന്‍സ്റ്റയില്‍ തന്‍റെ പവര്‍ അറിയിച്ചിട്ടുള്ള താരമാണ് വിജയ്. അക്കൗണ്ട് തുടങ്ങി അതിവേഗത്തിലാണ് താരം 10 മില്ല്യണ്‍ ഫോളോവേര്‍സിനെ ഉണ്ടാക്കിയത്.
ഇപ്പോള്‍ ഇന്‍സ്റ്റയില്‍ 12 മില്ല്യണ്‍ ആണ് വിജയ്‍യുടെ ഫോളോവേര്‍സ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിജയ് ഇന്‍സ്റ്റയില്‍ ലിയോ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ ഇന്‍സ്റ്റ അക്കൗണ്ട് ആരംഭിച്ചത്.
അതേ സമയം ഗോട്ട് മോതിരം വിജയിക്ക് അടുത്ത ചിത്രമായ ദളപതി 69ന്‍റെ നിര്‍മ്മാതാവ് സമ്മാനിച്ചതാണ് എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ദളപതി 69 പൂജ ചടങ്ങ് ചെന്നൈയില്‍ നടന്നപ്പോഴാണ് ഇത് സമ്മാനിച്ചത്. അടുത്തിടെ ഇറങ്ങിയ ഗോട്ടിന്‍റെ വിജയം കൂടി കണ്ടാണ് ഇത്തരം ഒരു മോതിരം സമ്മാനിച്ചത് എന്നാണ് വിവരം.
അതേ സമയം എച്ച് വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. നേരത്തെ ബീസ്റ്റ് എന്ന ചിത്രത്തില്‍ വിജയ്‍യുടെ നായികയായിരുന്നു പൂജ. ബോബി ഡിയോള്‍, മമിത ബൈജു, നരെയ്ന്‍, പ്രിയ മണി തുടങ്ങിയ വലിയ താര നിര ചിത്രത്തിലുണ്ട്.
തമിഴകത്തിന്റെ ഭാഗ്യ താരം വിജയ് ചിത്രത്തില്‍, ദളപതി 69ല്‍ മലയാളി നടൻ
വിജയ്‍യുടെ 'ഗോട്ട്' ശരിക്കും ലാഭമോ നഷ്ടമോ? രക്ഷയായത് ഒറ്റകാര്യം, അവസാന കണക്ക് പുറത്ത് !