ഒടിടിയിലേക്ക് ലിയോ, എപ്പോള്‍, എവിടെ?, ഇതാ പുതിയ റിപ്പോര്‍ട്ട്

വിജയ് നായകനായി ഹിറ്റായ ലിയോയുടെ ഒടിടി റിലീസ് അപ്‍ഡേറ്റ് പുറത്ത്.

Thalapathy Vijay starrer Leos ott release update out hrk

അമ്പരപ്പിക്കുന്ന വിജയമാണ് ലിയോ സ്വന്തമാക്കിയത്. റിലീസിനേ ആ ആവേശം പ്രകടമായിരുന്നു. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് ലിയോയ്‍ക്കാണ് എന്ന് വിതരണക്കാരായ ഗോകുലം മൂവീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ലിയോ കേരളത്തിലടക്കം കുതിപ്പ് തുടരുമ്പോള്‍ ഒടിടി റിലീസ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

നെറ്റ്ഫ്ലിക്സില്‍ നവംബറില്‍ ലിയോ സ്‍ട്രീമിംഗ് തുടങ്ങുമെന്നും വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രജനികാന്തിന്റെ ജയിലറിന്റെ റെക്കോര്‍ഡ് കേരള കളക്ഷനില്‍ മറികടന്നാണ് ദളപതി വിജയ്‍യുടെ ലിയോ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇനി കേരള ബോക്സ് ഓഫീസ് കളക്ഷനില്‍ ദളപതി വിജയ്‍യുടെ ലിയോ മറികടക്കുന്ന റെക്കോര്‍ഡുകള്‍ ഏതൊക്കെയാണ് എന്നാണ് വ്യക്തമാകാനുള്ളത്. വേഗത്തില്‍ കേരളത്തില്‍ നിന്ന് 50 കോടി നേട്ടം എന്ന റെക്കോര്‍ഡ് നേരത്തെ വിജയ്‍യുടെ ലിയോ സ്വന്തം പേരിലാക്കിയിരുന്നു.

കേരളത്തില്‍ മാത്രമല്ല ലിയോ ഗള്‍ഫ് കളക്ഷനിലും ഒന്നാം സ്ഥാനത്ത് എത്തിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് നേരത്തെ നേടിയിട്ടുണ്ട്. ജയിലറിനെയാണ് ഗള്‍ഫിലും ലിയോ പിന്നിലാക്കിയത്. റിലീസിന് കര്‍ണാടകയിലും ലിയോ ജയിലറിന്റെ കളക്ഷൻ റെക്കോര്‍ഡ് മറികടന്നിരുന്നു. ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമയ്‍ക്കൊപ്പമാണ് ലിയോ റിലീസ് ചെയ്‍തതെങ്കിലും തെലുങ്കിലും വിജയ്‍ക്ക് നിര്‍ണായകമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

പാര്‍ഥിപൻ എന്ന കുടുംബനാഥനായിട്ടാണ് വിജയ് ചിത്രത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്‍തമായി വേഷമിട്ടത്. ലിയോയില്‍ വിജയ്‍യുടേത് ഒരു മാസ് കഥാപാത്രം മാത്രമായിരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ മാസ് നായകൻ എന്നതിലുപരി വൈകാരിക പശ്ചാത്തലത്തിന് കൂടി പ്രാധാന്യം നല്‍കിയിട്ടുണ്ട്. ദളപതി വിജയ് ലിയോയിലെ വൈകാരിക രംഗങ്ങളില്‍ മികച്ചു നില്‍ക്കുകയും ചെയ്യുന്നു. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

Read More: കാക്കിയണിഞ്ഞ് കീര്‍ത്തി സുരേഷ്, സൈറണിന്റെ ടീസര്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios