60 മുതൽ 275 കോടി വരെ, പ്രതിഫലത്തിൽ ഷാരൂഖിനെ വെട്ടിച്ച് ആ സൂപ്പർ താരം, അവസാന പടത്തിൽ വിജയ് വാങ്ങുന്നത് എത്ര ?

60 കോടി മുതൽ 275 കോടി വരെയാണ് ലിസ്റ്റിലെ താരങ്ങളുടെ പ്രതിഫല കണക്കുകൾ. 

thalapathy vijay is the highest paid indian actor in 2024, shah rukh khan, rajinikanth, thalapathy 69

കോടി ക്ലബ്ബുകൾ പോലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടന്മാർ ബോളിവുഡ് ഇന്റസ്ട്രിയിൽ നിന്നുള്ളതാണെന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന വിവരം. എന്നാൽ കാലങ്ങൾ മാറിയതോടെ കഥ മാറി. ബോക്സ് ഓഫീസിലും മേക്കിങ്ങിലും കണ്ടന്റിലും ക്വാളിറ്റിയിലും മാത്രമല്ല പ്രതിഫല കാര്യത്തിലും ബോളിവുഡിനോട് കിടപിടിച്ച് തെന്നിന്ത്യൻ താരങ്ങൾ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.

തെന്നിന്ത്യൻ സിനിമകൾ വിജയക്കൊടി പാറിച്ച് മുന്നേറുമ്പോൾ, ബോളിവുഡിൽ റിലീസ് ചെയ്ത ഭൂരിഭാ​ഗം സിനിമകളും പരാജയം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിൽ വലിയൊരു മാറ്റം സമ്മാനിച്ചത് സ്ത്രീ 2 മാത്രമാണ്. ഈ അവസരത്തിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടന്മാരുടെ ലിസ്റ്റ് പുറത്തുവരികയാണ്. 

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആദ്യ 10 നടന്മാരുടെ ലിസ്റ്റാണ് ഫോബ്സ് ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബർ മാസം വരെയുള്ള റിപ്പോർട്ട് ആണിത്. ലിസ്റ്റിൽ ഭൂരിഭാ​ഗവും തെന്നിന്ത്യൻ താരങ്ങളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. 60 കോടി മുതൽ 275 കോടി വരെയാണ് ലിസ്റ്റിലെ താരങ്ങളുടെ പ്രതിഫല കണക്കുകൾ. 

ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് തമിഴകത്തിന്റെ ദളപതി വിജയ് ആണ്. 130 മുതൽ 275 കോടി വരെയാണ് വിജയ് ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങിക്കുന്ന പ്രതിഫലം എന്നാണ് റിപ്പോർട്ട്. അടുത്തിടെ റിലീസ് ചെയ്ത ദ ​ഗോട്ടിൽ 200 കോടിയായിരുന്നു വിജയിയുടെ പ്രതിഫലം. കരിയറിലെ അവസാന ചിത്രമായ ദളപതി 69ൽ ഏകദേശം 275 കോടിയാണ് വിജയ് വാങ്ങിക്കുന്നതെന്നാണ് നേരത്തെ എന്റർടെയ്ൻമെന്റെ സൈറ്റായ കോയ്മോയ് റിപ്പോർട്ട് ചെയ്തത്. 

പട്ടികയിലെ രണ്ടാം സ്ഥാനക്കാരൻ ഷാരൂഖ് ഖാൻ ആണ്. 150 മുതൽ 250 കോടി വരെയാണ് ഷാരൂഖിന്റെ പ്രതിഫലം. ഡങ്കി ആയിരുന്നു താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മൂന്നാമത് രജനികാന്ത് ആണ്. 115 മുതൽ 270 കോടി വരെയാണ് ഇദ്ദേഹത്തിന്റെ പ്രതിഫല കണക്ക്. 

മോളിവുഡ് ക്ലാസിക് ക്രിമിനൽ 'കമിം​ഗ് ബാക്ക്'; ഇത്തവണ ഹൊററോ ? ട്രെന്റിങ്ങിൽ കുതിച്ചുകയറി ദൃശ്യം 3

ആമിർ ഖാൻ(100 to 275 കോടി), പ്രഭാസ്(100 to 200 കോടി), അജിത് കുമാർ(105 to 165 കോടി), സൽമാൻ ഖാൻ(100 to 150 കോടി), കമൽ ഹാസൻ(100 to 150കോടി), അല്ലു അർജുൻ(100 to 125 കോടി), അക്ഷയ് കുമാർ(60 to 145 കോടി) എന്നിങ്ങനെയാണ് യഥാക്രമം നാല് മുതൽ പത്ത് വരെയുള്ള താരങ്ങളുടെ പ്രതിഫല കണക്ക്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios