'മകനോടുള്ള ദേഷ്യം വിജയിയുടെ പിതാവ് ലോകേഷിനോട് തീര്‍ത്തു'; യഥാര്‍ത്ഥ കാരണം ഇതാണ്.!

തന്‍റെ പിതാവുമായി അത്ര നല്ല ബന്ധത്തില്‍ അല്ല വിജയ്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് സംബന്ധിച്ചത് അടക്കം ഒരു കാര്യത്തിലും വിജയ് ഇപ്പോള്‍ പിതാവ് എസ്എ ചന്ദ്രശേഖറിനോട് അഭിപ്രായം ചോദിക്കാറില്ല. 

thalapathy vijay father sa chandrasekhar clash going on leo lokesh kanagaraj controversy vvk

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയിയുടെ പിതാവ് എസ്എ ചന്ദ്രശേഖര്‍ കഴി‌ഞ്ഞ ദിവസം വിജയ് നായകനായി അവസാനം എത്തിയ ചിത്രം ലിയോയ്ക്കെതിരെയും അതിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജിനെതിരെയും പറഞ്ഞ വാക്കുകള്‍ ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. ചെന്നൈയിലെ ഒരു സിനിമ ലോഞ്ചിംഗ് വേളയിലാണ് ലിയോയ്ക്കും ലോകേഷിനും എതിരെ എസ്എ ചന്ദ്രശേഖര്‍ പറ‌ഞ്ഞത്. 

"അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം റിലീസിന് അഞ്ച് ദിവസം മുന്‍പ് കാണുവാന്‍ എനിക്ക് അവസരം ഉണ്ടായി. അതിന് പിന്നാലെ അതിന്‍റെ സംവിധായകനെ ഞാന്‍ വിളിച്ചു. ഞാന്‍ സിനിമയെ നല്ലതാണ് എന്നാണ് പറഞ്ഞത്. ചിത്രത്തിന്‍റെ ആദ്യപകുതി ഗംഭീരമാണ് എന്ന് പറഞ്ഞു. നിങ്ങളില്‍ നിന്നും ആളുകള്‍ ഫിലിം മേയ്ക്കിംഗ് പഠിക്കണം എന്നും ഞാന്‍ പറഞ്ഞു. അതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. എന്നാല്‍ ചിത്രത്തിലെ ചില പ്രശ്നങ്ങള്‍ പറഞ്ഞു. അതില്‍ ചില ചടങ്ങുകള്‍ കാണിക്കുന്നുണ്ട്. അതില്‍ അച്ഛന്‍ സമ്പത്തും ബിസിനസും വര്‍ദ്ധിക്കാന്‍ സ്വന്തം മക്കളെ ബലി കൊടുക്കാന്‍ ഒരുങ്ങുന്നത് ആരും വിശ്വസിക്കില്ല. ആ ഭാഗം ചിലപ്പോള്‍ നന്നായി വരാന്‍ സാധ്യതയില്ല.ഇത് കേട്ടയുടെതെ തിരക്കുണ്ട് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. എന്നാല്‍ പിന്നീട് ഒരിക്കലും വിളിച്ചുമില്ല.  പിന്നീട് ചിത്രം തീയറ്ററില്‍ എത്തിയപ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ കുറ്റം പറഞ്ഞതും ഈ ഭാഗത്തെക്കുറിച്ചാണ്" - എസ് എ ചന്ദ്രശേഖര്‍ പറഞ്ഞത്.

ലിയോയുടെയോ ലോകേഷിന്‍റെയോ പേര് പറഞ്ഞില്ലെങ്കിലും എസ്എസി എന്ന് വിളിക്കുന്ന  എസ്എ ചന്ദ്രശേഖര്‍ ഉദ്ദേശിച്ചത് ലിയോയെയും അതിന്‍റെ സംവിധായകനെയുമാണെന്ന് വ്യക്തം. എന്തായാലും വിജയ് ഫാന്‍സിന് അടക്കം ഞെട്ടലുണ്ടാക്കി സംഭവം. എന്നാല്‍ എന്തുകൊണ്ടാണ് എസ്എസി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് എന്ന് വിശദീകരിക്കുകയാണ് സിനിമ ജേര്‍ണലിസ്റ്റ് ചെയ്യാറ് ബാലു. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് ചെയ്യാറ് ബാലു ഇത് വിശദീകരിച്ചത്. 

തന്‍റെ പിതാവുമായി അത്ര നല്ല ബന്ധത്തില്‍ അല്ല വിജയ്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് സംബന്ധിച്ചത് അടക്കം ഒരു കാര്യത്തിലും വിജയ് ഇപ്പോള്‍ പിതാവ് എസ്എ ചന്ദ്രശേഖറിനോട് അഭിപ്രായം ചോദിക്കാറില്ല. അതില്‍ ദളപതിയുടെ പിതാവിന് ദേഷ്യമുണ്ടെന്നും ചെയ്യാറു ബാലു പറയുന്നു. 

പാര്‍ട്ടി പേരും കൊടിയും മറ്റും വിജയ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും തന്നോട് ചര്‍ച്ച ചെയ്തില്ലെന്ന കടുത്ത ദേഷ്യം എസ്എസിക്കുണ്ട്. മുന്‍പ് എസ്എസി മകന് വേണ്ടി എആര്‍ മുരുകദോസ് പടത്തിന് വേണ്ടി കഥ കേട്ടു. എന്നാല്‍ വിജയ് അത് ചെയ്യാന്‍ സമ്മതിച്ചില്ല. അന്ന് മുതലാണ് രണ്ടുപേരും തെറ്റിയത്. പിന്നീട് വിജയ് അറിയാതെ ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ചതോടെ ആ വിള്ളല്‍ കൂടുതലായി. 

അന്ന് മുതല്‍ അച്ഛനും മകനും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചു. വിജയ് എന്നും തന്‍റെ നിര്‍ദേശം അനുസരിക്കണം എന്നാണ് എസ്എ ചന്ദ്രശേഖറിന്. എന്നാല്‍ അതിന് ഇപ്പോഴത്തെ വിജയ് തയ്യാറല്ല. സ്വന്തമായി വിജയ് കാര്യങ്ങൾ തീരുമാനിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഇതിന് പിന്നാലെയാണ് കളക്ഷനുകളില്‍ റെക്കോ‍ഡുകള്‍ തകര്‍ക്കുന്ന ചിത്രങ്ങള്‍ വിജയ് ചെയ്യാന്‍ തുടങ്ങിയത്. 

അച്ഛന്‍റെ പിടിയില്‍ നിന്നും വിജയ് അകന്നത് നന്നായി അല്ലെങ്കില്‍ നടൻ പ്രശാന്തിന് സംഭവിച്ചതുപോലെ വിജയിക്കും സംഭവിച്ചേനെ. എല്ലാത്തിലും അച്ഛന്റെ അഭിപ്രായം അനുസരിച്ചാണ് പ്രശാന്തിന്റെ കരിയർ നശിച്ചത്. ഇതെല്ലാം ചേര്‍ത്ത ദേഷ്യമാണ് ലിയോ ഇറങ്ങി ഇത്രയും കാലത്തിന് ശേഷം പടത്തിനും സംവിധായകനും എതിരെ എസ്എസി തിരിയാന്‍ കാരണം. മകനെ നേരിട്ട് പറയാന്‍ കഴിയാത്തതിന്‍റെ എല്ലാ ബുദ്ധിമുട്ടും അദ്ദേഹം ലോകേഷില്‍ തീര്‍ക്കുകയായിരുന്നു -  ചെയ്യാറു ബാലു പറയുന്നു.

സായി പല്ലവി മാത്രമല്ല കുടുംബത്തില്‍ എല്ലാവരും കിടിലന്‍ ഡാന്‍സര്‍മാര്‍‌ - വീഡിയോ വൈറല്‍

'മങ്കി മാന്‍' ഹനുമാന്‍ കഥയില്‍ നിന്ന് ഹോളിവുഡില്‍ നിന്നൊരു ആക്ഷന്‍ ത്രില്ലര്‍; വന്‍ പ്രതികരണം.!
 

Latest Videos
Follow Us:
Download App:
  • android
  • ios