'വിജയ് ഏഴുവര്‍ഷമായി വിഗ്ഗ് ഉപയോഗിക്കുന്നു': പരാമര്‍ശത്തിന് പിന്നാലെ ബയല്‍വാനെതിരെ വിജയ് ഫാന്‍സ്

നടന്‍ വിജയിയെ സംബന്ധിച്ച് ബയല്‍വാന്‍ രംഗനാഥന്‍ നടത്തിയ പരാമര്‍ശം അടുത്തിടെ വൈറലായിരുന്നു. വിജയിയുടെ മുടിയെക്കുറിച്ചാണ് ബയല്‍വാന്‍ രംഗനാഥന്‍റെ പരാമര്‍ശം. 

thalapathy fans angry with bayilvan ranganathan for mentioning vijays wig vvk

ചെന്നൈ: വിജയ് ഫാന്‍സില്‍ നിന്നും തമിഴ് സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം നേരിടുകയാണ്  നേരിടുകയാണ് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍. നടനായ രംഗനാഥന്‍ ഓണ്‍ലൈന്‍ ചാനലുകളില്‍ സിനിമ രംഗവുമായി ബന്ധപ്പെട്ട അണിയറ കഥകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായി മാറിയത്. ഇദ്ദേഹം നടത്തിയ പല വെളിപ്പെടുത്തലുകളും വലിയ വിവാദമായിട്ടുണ്ട്. ഇപ്പോള്‍ വിജയ് ഫാന്‍സിനെയാണ്  രംഗനാഥന്‍ പ്രകോപിപ്പിച്ചത്. 

നടന്‍ വിജയിയെ സംബന്ധിച്ച് ബയല്‍വാന്‍ രംഗനാഥന്‍ നടത്തിയ പരാമര്‍ശം അടുത്തിടെ വൈറലായിരുന്നു. വിജയിയുടെ മുടിയെക്കുറിച്ചാണ് ബയല്‍വാന്‍ രംഗനാഥന്‍റെ പരാമര്‍ശം. കഴിഞ്ഞ ഏഴുവര്‍ഷമായി വിഗ്ഗ് ഉപയോഗിക്കുന്നയാളാണ് വിജയ് എന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നത്. വിജയിയുടെ പിതാവ് ഈ പ്രായത്തിലും മുടിയുള്ളയാളാണ് എന്നാല്‍ വിജയ്ക്ക് ഈ പ്രായത്തില്‍ തന്നെ മുടി നഷ്ടപ്പെടാന്‍ തുടങ്ങി.

അതിന് കാരണമായി ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നത് കെമിക്കലിന്‍റെ ഉപയോഗമാണ്. ഇതേ പ്രശ്നം മുന്‍പ് കമല്‍ഹാസന് ഉണ്ടായിരുന്നു. എന്നാല്‍ വിദേശത്ത് ചികില്‍സ നടത്തി ആ പ്രശ്നം കമല്‍ പരിഹരിച്ചു. അതേ സമയം തന്‍റെ മുടി പോയത് പരിഗണിക്കാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ രജനികാന്തിന് മാത്രമേ ധൈര്യമുള്ളുവെന്നും ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നു. 

അടുത്തിടെ വിവിധ പരിപാടികളില്‍ വിജയ് പങ്കെടുത്തത് ശ്രദ്ധിച്ചാല്‍ തന്നെ അദ്ദേഹത്തിന്‍റെ മുടി വിഗ്ഗാണ് എന്ന് മനസിലാക്കാന്‍ സാധിക്കും എന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ വിജയ്ക്കെതിരെ ബയല്‍വാന്‍ രംഗനാഥന്‍ നടത്തിയ പരാമര്‍ശം വിജയ് ആരാധകരെ നന്നായി പ്രകോപിപ്പിച്ചു. ബയല്‍വാന്‍ രംഗനാഥനെതിരെ വലിയതോതിലുള്ള പരാമര്‍ശങ്ങളും ട്രോളുകളുമാണ് വിജയ് ആരാധകര്‍ നടത്തുന്നത്. 

ബയല്‍വാന്‍ രംഗനാഥന്‍ ഒരു തരത്തിലും വസ്തുതയില്ലാത്ത കാര്യമാണ് പറയുന്നത് എന്നാണ് വിജയ് ആരാധകരുടെ വാദം. 2021 ല്‍ മാസ്റ്റര്‍ സിനിമ ഇറങ്ങിയ സമയത്തും ഇത്തരത്തില്‍ വിവാദം ഉണ്ടായിട്ടുണ്ടെന്നും. അത് സിനിമ അണിയറക്കാര്‍ തന്നെ ഇത് തള്ളികളഞ്ഞുവെന്നാണ് ആരാധകരുടെ വാദം. 

ബയല്‍വാന്‍ രംഗനാഥന്‍ വിവാദത്തില്‍പെടുന്നത് ഇത് ആദ്യമായി അല്ല. ധനുഷും മീനയും വിവാഹിതരാകുമെന്ന് പറഞ്ഞ് രംഗനാഥന്‍ ഇട്ട വീഡിയോ വൈറലായിരുന്നു. ഒരു യൂട്യൂബ് ചാനലില്‍ നടത്തിയ പ്രസ്താവനയാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ധനുഷിന്‍റെ വിവാഹമോചനവും, മീനയുടെ രണ്ടാം വിവാഹവും സംബന്ധിച്ച കാര്യങ്ങളില്‍ സംസാരം എത്തിയപ്പോഴാണ് രംഗനാഥന്‍ വിവാദ പരാമര്‍ശം നടത്തിയത്. 

മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് രംഭ; അമ്മയുടെ 'ഫോട്ടോസ്റ്റാറ്റ്' തന്നെയെന്ന് ആരാധകര്‍.!

"ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു": തിരക്കഥാകൃത്ത് ഷാജികുമാറിന്‍റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു

Latest Videos
Follow Us:
Download App:
  • android
  • ios