'ദളപതി 68' വിജയ് വെങ്കട് പ്രഭു ചിത്രത്തിന്‍റെ പേര് ചോര്‍ന്നു.!
ചിത്രത്തിന്‍റെ ടൈറ്റില്‍ എന്താണ് എന്ന ആലോചനയും നടക്കുന്നുണ്ട്. ഏറ്റവും പുതിയ വിവരം അനുസരിച്ച് വെങ്കട് പ്രഭു നാല് ടൈറ്റിലുകള്‍ വിജയിക്ക് മുന്നില്‍ എത്തിച്ചെന്നും അതിലൊന്ന് വിജയ് സെലക്ട് ചെയ്തുവെന്നുമാണ് വിവരം.
ചെന്നൈ: വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുകയാണ്. ലിയോയ്ക്ക് ശേഷം വിജയ് അഭിനയിക്കുന്ന പടം എന്നതിനാല്‍ 'ദളപതി 68' എന്ന് താല്‍കാലികമായി പേര് നല്‍കിയ ചിത്രത്തില്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. തമിഴകത്ത് വ്യത്യസ്ത സിനിമകള്‍ നല്‍കിയ വെങ്കട് പ്രഭു വിജയിയെ വച്ച് എന്ത് ചെയ്യും എന്ന ആകാംക്ഷ തന്നെയാണ് പ്രധാനഘടകം.
വമ്പൻ മേക്കോവറിലായിരിക്കും വിജയ് പുതിയ ചിത്രത്തില്‍ എത്തുക എന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. വിജയ്‍യെ പത്തൊമ്പതുകാരനാകാൻ എകദേശം ആറ് കോടിയോളം ചെലവഴിക്കാനാണ് ദളപതി 68ന്റെ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ചില സിനിമാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഡിജിറ്റല്‍ ഡി- ഏജിംഗ് സാങ്കേതികതയായിരിക്കും ചിത്രത്തിനായി സ്വീകരിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ വമ്പൻ തുക ചെലവഴിച്ച് ചിത്രത്തില്‍ വിജയ്‍ക്ക് പ്രോസ്‍തെറ്റിക് മേക്കപ്പ് ചെയ്‍താകും പത്തൊമ്പതുകാരനായി മാറ്റുക എന്നുമാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്തായാലും ഔദ്യോഗികമായ ഒരു സ്ഥിരീകരണത്തിനാണ് താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്.
അതേ സമയം ചിത്രത്തിന്‍റെ ടൈറ്റില്‍ എന്താണ് എന്ന ആലോചനയും നടക്കുന്നുണ്ട്. ഏറ്റവും പുതിയ വിവരം അനുസരിച്ച് വെങ്കട് പ്രഭു നാല് ടൈറ്റിലുകള്‍ വിജയിക്ക് മുന്നില്‍ എത്തിച്ചെന്നും അതിലൊന്ന് വിജയ് സെലക്ട് ചെയ്തുവെന്നുമാണ് വിവരം. മിക്കവാറും ജനുവരി ആദ്യം 'ദളപതി 68' ടൈറ്റില്‍ പുറത്തുവരും.
ഒരു ടൈം ട്രാവല്‍ ചിത്രമാണ് 'ദളപതി 68'എന്നാണ് ഇപ്പോള്‍ വരുന്ന സൂചന. എന്നാല്‍ വെങ്കട് പ്രഭു വിജയിക്ക് മുന്നില്‍ സമര്‍പ്പിച്ച ടൈറ്റില്‍ എല്ലാം മാസ് ചിത്രത്തിന് ഉതകുന്ന തരത്തിലാണ് എന്നാണ് വിവരം. അതില്‍ ഒരു ടൈറ്റില്‍ ഇതിനകം ചോര്‍ന്നിട്ടുണ്ട്. വിവിധ തമിഴ് സൈറ്റുകളിലെ വാര്‍ത്ത പ്രകാരം ബോസ് എന്നാണ് വെങ്കട് പ്രഭു വിജയിക്ക് മുന്നില്‍ സമര്‍പ്പിച്ച ടൈറ്റിലുകളില്‍ ഒന്ന്. എന്നാല്‍ ഇത് വിജയ് തെരഞ്ഞെടുത്തോ എന്ന് വ്യക്തമല്ല.
എന്തായാലും ജനുവരി ആദ്യത്തെ ടൈറ്റില്‍ പ്രഖ്യാപനത്തില്‍ കണ്ണുനട്ടിരിക്കുകയാണ് വിജയ് ഫാന്‍സ്. അതേ സമയം ദളപതി 68ല്‍ ഒരു പ്രധാന കഥാപാത്രമായി വിജയ്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയ നടൻ ജയറാമും വേഷമിടുന്നുണ്ട് എന്നും നായികയായി മീനാക്ഷി ചൗധരിയാണ് എത്തുക എന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് നിര്‍മ്മാതാക്കള്‍. വിജയ് നായകനായ ബിഗില്‍ ഇവര്‍ തന്നെയാണ് നിര്‍മ്മിച്ചത്.
സെൻസർ ബോർഡ് സിഇഒ തെറിച്ചതിന് കാരണം രണ്‍ബീര്‍ കപൂറിന്‍റെ അനിമല്‍; കേന്ദ്ര സര്‍ക്കാര്‍ കോപത്തില്‍.!
വീണ്ടും വിയോഗ ദു:ഖത്തില്‍ സുമിത്രേച്ചി: രോഹിത്തിന് ദാരുണാന്ത്യം; കുടുംബവിളക്കില്‍ വീണ്ടും ട്വിസ്റ്റ്