ദളപതി 69ന്റെ പേര് തീരുമാനിച്ചു, ഒടുവില്‍ ആ പ്രധാന അപ്‍ഡേറ്റ് പുറത്തുവിടാനൊരുങ്ങുന്നു

ദളപതി 69 സിനിമയുടെ പേര് എന്തായിരിക്കും എന്നത് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്.

Thalapahy 69 Vijay starrer film update out hrk

ദളപതി 69 ഒട്ടനവധി കാരണങ്ങളാല്‍ സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ്. വിജയ് രാഷ്‍ട്രീയത്തില്‍ സജീവമായതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളെയെടുക്കുന്നുവെന്നതാണ് പ്രധാനപ്പെട്ട ഒരു സംഗതി. അതിനാല്‍ ദളപതി 69 അവസാന സിനിമയായിട്ടാണ് വിജയ് കാണുന്നത്. ദളപതി 69ന്റെ ഒരു അപ്‍ഡേറ്റിനെ കുറിച്ചാണ് നിലവില്‍ ചര്‍ച്ച.

ദളപതി 69ന് പേരിട്ടുവെന്നാണ് റിപ്പോര്‍ട്ടാണ് സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മിക്കവാറും പേരിന്റെ പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുവര്‍ഷത്തിലായിരിക്കും പ്രഖ്യാപനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്.

വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. എന്നാല്‍ വിജയ് രാഷ്‍ട്രീയം പറയുന്ന ചിത്രമായിരിക്കുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉണ്ട്.

ദളപതി 69 സിനിമയുടെ ചിത്രീകരണം തുടങ്ങി എന്ന് മാത്രമല്ല ദ്രുതഗതിയില്‍ പുരോഗമിക്കുകയുമാണ്. വലിയ ക്യാൻവാസിലുള്ള ഒരു ഗാന രംഗം ചിത്രീകരിച്ചാണ് വിജയ്‍യുടെ ദളപതി 69ന് തുടക്കം കുറിച്ചത്. കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ശേഖര്‍ മാസ്റ്റര്‍ ആണ്. ദളപതി 69 സിനിമയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുമ്പോള്‍ മലയാളി താരം മമിതയും നരേനും പൂജ ഹെഗ്‍ഡെയും പ്രകാശ് രാജും ഗൗതം വാസുദേവ് മേനോനും പ്രിയാമണിയും മോനിഷ ബ്ലസ്സിയും പ്രകാശ് രാജുമൊക്കെ വിവിധ കഥാപാത്രങ്ങള്‍ ആകുമ്പോള്‍ സത്യൻ സൂര്യൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുക.

Read More: കൈതി 2 ത്രസിപ്പിക്കും, ഇതാ ചിത്രത്തിന്റെ വമ്പൻ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios