രജനികാന്തിനൊപ്പം മാത്രമല്ല വിശാല്‍ നായകനാകുന്ന ചിത്രത്തിലും സുനില്‍

സുനില്‍ വിശാല്‍ നായകനാകുന്ന പുതിയ ചിത്രത്തിലും വേഷമിടുന്നു.

Telugu actor Sunil to star in Mark Antony

തെലുങ്കില്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം സുനില്‍ രജനികാന്തിന്റെ 'ജയിലറി'ല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിശാല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിലും സുനില്‍ എത്തുകയാണ്. 'മാര്‍ക്ക് ആന്റണി' എന്ന പുതിയ ചിത്രത്തിലാണ് സുനില്‍ ഭാഗമാകുന്നത്. സുനിലിനെ സ്വാഗതം ചെയ്‍ത് വിശാല്‍ തന്നെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

'മാര്‍ക്ക് ആന്റണി' സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രൻ ആണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'മാര്‍ക്ക് ആന്റണി' ചിത്രീകരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് 'മാര്‍ക്ക് ആന്റണി'യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. എസ് വിനോദ് കുമാറാണ് നിര്‍മാണം.

വിശാല്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ  ചിത്രം  'ലാത്തി'യാണ്. എ വിനോദ്‍കുമാര്‍ ആണ് 'ലാത്തി' എന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഒരു ആക്ഷൻ എന്റര്‍ടെയ്‍നര്‍ ആയിട്ടാണ് ചിത്രം എത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിച്ചിരിക്കുന്നത്.  ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  തിരക്കഥ എഴുതുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രമണയും നന്ദയും ചേര്‍ന്നാണ് നിര്‍മാണം. ബാല ഗോപി എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആയ ചിത്രത്തിന്റെ സംഗീത സംവിധാനം യുവ ശങ്കര്‍ രാജയായിരുന്നു.

Read More: ടൊവിനൊ തോമസ് കുറച്ചത് 15 കിലോ, ആളെ മനസിലാകുന്നേയില്ലെന്ന് ആരാധകര്‍
 

Latest Videos
Follow Us:
Download App:
  • android
  • ios