ഹനുമാനില്‍ സമുദ്രക്കനി അവതരിപ്പിച്ച കഥാപാത്രമാകാൻ ആദ്യം സമീപിച്ചത് ആ വിജയ നായകനെ

പ്രശാന്ത് വര്‍മയുടെ വെളിപ്പെടുത്തല്‍.

Teja Sajja starrer HanuMan director Prashanth Varma reveals Rishab Shetty was initial choice for Vibhishan hrk

അടുത്തകാലത്ത വമ്പൻ സര്‍പ്രൈസ് ഹിറ്റ് ചിത്രമാണ് ഹനുമാൻ.  ആഗോളതലത്തില്‍ ഹനുമാൻ ആകെ 200 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഹനുമാനിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രമാകാൻ ആദ്യം മറ്റൊരാളെ സമീപിച്ചിരുന്നു എന്ന് വെളിപ്പെടുത്തി സംവിധായകൻ പ്രശാന്ത് വര്‍മ എത്തിയതാണ് ചര്‍ച്ചയാകുന്നത്.

തേജ സജ്ജയായിരുന്നു ഹനുമാനില്‍ നായക കഥാപാത്രമായി എത്തിയത്. ഹനുമാനിലെ നായകനു പുറമേ  പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു സമുദ്രക്കനിയുടേത്. ഹനുമാനിലെ വിഭിഷൻ എന്ന കഥാപാത്രമാകാൻ ആദ്യം സമീപിച്ചത് കന്നഡിയിലെ പ്രിയ നടൻ ഋഷഭ് ഷെട്ടിയെ ആയിരുന്നു. എന്നാല്‍ അന്ന് കാന്താര എന്ന സിനിമയുടെ തിരക്കുകളിലായതിനാലാണ് ഋഷഭ് ഷെട്ടിക്ക് ആ ക്ഷണം സ്വീകരിക്കാൻ കഴിയാതിരുന്നത് എന്നും പ്രശാന്ത് വര്‍മ സിനിമാ യൂണിവേഴ്‍സില്‍ ഏതെങ്കിലുമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും സംവിധായകൻ വെളിപ്പെടുത്തി.

 അമൃത നായരാണ് നായികയായത്. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'അത്ഭുത'മായിരുന്നു. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടത്തില്‍, വാലിബിന്റെ ടിക്കറ്റ് വിറ്റത് ആ നിര്‍ണായക സംഖ്യയും മറികടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios