സിനിമകളെ നശിപ്പിക്കാൻ ശ്രമം, റിവ്യൂകള്‍ തടയണം; തമിഴ് നിർമാതാക്കൾ ഹൈക്കോടതിയിൽ, നോട്ടീസ്

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

Tamil producers have filed a petition in the Madras High Court seeking to block the review of the film

ചെന്നൈ: സിനിമ റിവ്യൂകൾ തടയണമെന്ന ആവശ്യവുമായി തമിഴ് നിർമാതാക്കളുടെ സംഘടന. ഇക്കാര്യം ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം സോഷ്യൽ മീഡിയ റിവ്യൂകള്‍ അനുവദിക്കരുത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും നിർമാതാക്കൾ ഹർജിയിൽ ആവശ്യപ്പെടുന്നു. 

മനഃപ്പൂർവം സിനിമകളെ നശിപ്പിക്കാനുള്ള ശ്രമമാണ് റിവ്യൂവർന്മാർ നടത്തുന്നതെന്നും വേട്ടയ്യന്‍, കങ്കുവ, ഇന്ത്യൻ -2 സിനിമകൾ ഉദാഹരണമാണെന്നും നിർമാതാക്കൾ ഹർജിയിൽ പറയുന്നു. അതേസമയം, ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. 

തമിഴ്നാട്ടിൽ സമീപകാലത്ത് റിലീസ് ചെയ്ത രജനികാന്ത് ചിത്രം വേട്ടയ്യൻ, കമൽഹാസന്റെ ഇന്ത്യൻ 2 തുടങ്ങിയ ബി​ഗ് ബജറ്റ് സിനിമകൾ പ്രതീക്ഷിച്ച കളക്ഷനുകൾ നേടിയിരുന്നില്ല. സൂര്യയുടെ കങ്കുവ റിലീസ് ചെയ്ത് ആദ്യ ഷോയുടെ ഇടവേളയിൽ തന്നെ നെ​ഗറ്റീവ് റിവ്യൂകൾ വന്നിരുന്നു. സിനിമയുടെ വലിയ പരാജയത്തിലേക്ക് ഇത് നയിക്കുകയും ചെയ്തു. ഇക്കാര്യം നിര്‍മാതാക്കള്‍ക്കിടയില്‍ വലിയ ചർച്ചയായി. 

തിയറ്ററുകള്‍ക്കുള്ളില്‍ വന്ന് യുട്യൂബേഴ്സും മറ്റും റിവ്യൂ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് തിയറ്റര്‍ ഉടമകള്‍ക്ക് നിര്‍മാതാക്കളുടെ സംഘടന കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടയില്‍ ഹര്‍ജിയുമായി നിര്‍മാതാക്കള്‍ എത്തിയിരിക്കുന്നത്. 

ആദ്യദിനം 1.55 കോടി; പിന്നീട് സൂക്ഷ്മദര്‍ശിനിക്ക് എന്ത് സംഭവിച്ചു? ഇതുവരെ ചിത്രം എത്ര നേടി ?

അടുത്തിടെ മലയാള സിനിമാ നിര്‍മാതാക്കളും റിവ്യൂകള്‍ക്ക് എതിരെ രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. റിവ്യു ബോംബിങ്ങിനെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തിരുന്നു. ഒപ്പം മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിപ്പിച്ചിരുന്നു. യുട്യൂബ് റിവ്യൂവറായ അശ്വന്ത് കോക്ക് അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി നിരവധി നിര്‍മാതാക്കളും രംഗത്തെത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios