വിശാൽ, സിമ്പു, ധനുഷ്, അഥർവ എന്നിവർക്ക് വിലക്ക്; നടപടി നിർമാതാക്കളുടെ പരാതിയിൽ

നിർമാതാക്കളുമായി സഹകരിക്കുന്നില്ല, മോശമായ പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. 

tamil film producers red card to dhanush, vishal, simbu and atharva nrn

മിഴിലെ മുൻ നിര താരങ്ങളായ സിമ്പു, വിശാൽ, ധനുഷ്, അഥർവ എന്നിവർക്ക് വിലക്ക്(റെഡ് കാർഡ്). തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. നിർമാതാക്കളുമായി സഹകരിക്കുന്നില്ല, മോശമായ പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കമാണ് സിമ്പുവിന് റെഡ് കാർഡ് കിട്ടാൻ ഇടയാക്കിയത്. 'അൻബാനവൻ അടങ്കാതവൻ അസരാധവൻ' എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു ഇവർ തമ്മിലുള്ള തർക്കം. സിനിമയുടെ ഷൂട്ടിന് കൃത്യമായ സമയത്ത് എത്താത്തത് കാരണം നിരവധി സാമ്പത്തിക ക്ലേശം നിർമാതാവിന് നേരിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്. 60 ദിവസം കമ്മിറ്റ് ചെയ്ത തന്റെ സിനിമയിൽ 27 ദിവസം മാത്രമാണ് സിമ്പു പ്രവർത്തിച്ചതെന്നും പരാതിയില്‍ പറയപ്പെടുന്നു.

സിനിമ കൗൺസിൽ പ്രസിഡന്റ് ആയിരിക്കെ അസോസിയേഷന്റെ പണത്തിന്റെ കണക്ക് സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് വിശാലിന എതിരായ പരാതി. നിർമാതാവ് മതിയഴകൻ നൽകിയ പരാതിയിൽ ആണ് നടൻ അഥർവ വിലക്ക് നേരിടുന്നത്. 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് എത്താതിരുന്ന് നഷ്ടമുണ്ടാക്കി എന്നാണ് ധനുഷിനെതിരെ ഉള്ള പരാതി.

'ക്യാപ്റ്റൻ മില്ലര്‍' എന്ന ചിത്രമാണ് ധനുഷിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അരുണ്‍ മതേശ്വരനാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. അതേസമയം, ഈ കോമ്പോയില്‍ വേറൊരു ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

കോളിവുഡ് കീഴടക്കുന്ന താരസുന്ദരി; വിജയ്ക്ക് ശേഷം രജനിയുടെ നായികയാകാൻ ഈ നടി ?

പത്തുതല എന്ന ചിത്രമാണ് സിമ്പുവിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്തത്. ചിമ്പുവും ഗൗതം കാർത്തിക്കും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഭേദപ്പെട്ട കളക്ഷനും സ്വന്തമാക്കിയിരുന്നു. 'മാര്‍ക്ക് ആന്റണി' എന്ന ചിത്രമാണ് വിശാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 15ന് തിയറ്ററില്‍ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Latest Videos
Follow Us:
Download App:
  • android
  • ios