'ദുരിതം അകറ്റാൻ നമുക്ക് കൈകോര്‍ക്കാം', തന്റെ ആരാധകരോട് അഭ്യര്‍ഥനയുമായി വിജയ്

ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് ആരാധകരോട് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദളപതി വിജയ്.

 

Tamil Actor Vijay on cyclone Michaung Let us join hands to remove peoples grief hrk

മിഗ്‍ജാമ് ചുഴലിക്കാറ്റ് ചെന്നൈയെ ദുരിതത്തിലാക്കിയിരുന്നു. കന്നത്ത മഴയില്‍ താഴ്‍ന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം വെള്ളക്കെട്ടിലായിരുന്നു. ഒരു സ്‍ത്രീയും ഏഴ് പുരുഷൻമാരും മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ദുരിത ബാധിതരെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ വിജയ്‍യും.

ആകുന്ന സഹായം ചെയ്യണം എന്നാണ് തന്റെ വെല്‍ഫെയര്‍ ക്ലബ് അംഗങ്ങളോട് വിജയ് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെ അഭ്യര്‍ഥിച്ചത്. കുടിവെള്ളവും ഭക്ഷണവും മറ്റ് അവശ്യവസ്‍തുക്കളും ഇല്ലാതെ ആയിരക്കണക്കിന് ആളുകൾ എങ്ങനെ ദുരിതത്തിലാണെന്ന് സ്ഥിരമായി വാർത്തകൾ വരുന്നുണ്ട്.  പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഇവരെ രക്ഷിക്കാൻ സഹായം തേടി നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.  ഈ സാഹചര്യത്തിൽ, സർക്കാർ ഏറ്റെടുത്തിരിക്കുന്ന രക്ഷാദൗത്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സന്നദ്ധത അറിയിക്കാൻ വെൽഫെയർ ക്ലബ്ബ് അംഗങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്നും ദുരിതം അകറ്റാൻ കൈകോര്‍ക്കാം എന്നും വിജയ് എഴുതുന്നു.

ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോയാണ്. വിജയ്‍യുടെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രമായി മാറാൻ ലിയോയ്‍ക്കായിരുന്നു. ലോകേഷ് കനകരാജിന്റെ ലിയോ തമിഴിലെ കളക്ഷനില്‍ ഒന്നാം സ്ഥാനത്തുമാണ്. കളക്ഷനില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ് ചിത്രം എന്ന റെക്കോര്‍ഡ് ഇനി ലിയോയ്‍ക്കാണ്.

കേരള ബോക്സ് ഓഫീസിലും റിലീസ് കളക്ഷനില്‍ ഒന്നാമത് വിജയ് നായകനായി എത്തിയ ലിയോയാണ്. കേരളത്തില്‍ ഒരു തമിഴ് സിനിമയുടെ കളക്ഷൻ ആകെ നോക്കുമ്പോഴും ഒന്നാം സ്ഥാനത്ത് വിജയ്‍യുടെ ലിയോ തലയുയര്‍ത്തി നില്‍ക്കുന്നു. കന്നഡയിലും വിജയ്‍യുടെ ലിയോ ഓപ്പണിംഗ് കളക്ഷൻ റെക്കോര്‍ഡ് നേടിയിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ജയിലറിനെയും മറികടന്നാണ് വിജയ്‍യുടെ ലിയോ കളക്ഷനില്‍ മിക്ക റെക്കോര്‍ഡുകളും തിരുത്തിയത്.

Read More: 'മലൈക്കോട്ടൈ വാലിബൻ എങ്ങനെയായിരിക്കും?', ടീസറിനെ കുറിച്ച് മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios