ഗില്ലിക്ക് വെല്ലുവിളിയാകാൻ രജനികാന്തിന്റെ വമ്പൻ ചിത്രം, റി റീലീസ് റെക്കോര്‍ഡ് തകര്‍ക്കുമോ?

വിജയ്‍യുടെ ഗില്ലിയുടെ വമ്പൻ വിജയത്തിന് ശേഷം രജനികാന്തും.

 

Tamil Actor Rajinikanth hit film Padayappa re release update hrk

തമിഴകത്ത് റീ റിലീസുകളുടെ കാലമാണ്. അടുത്തിടെ വിജയ്‍യുടെ ഗില്ലി വീണ്ടും തിയറ്ററുകളില്‍ എത്തി വമ്പൻ വിജയമായി റെക്കോര്‍ഡിട്ടിരുന്നു. രജനികാന്തിന്റെ ഒരു വമ്പൻ ഹിറ്റ് ചിത്രവും വീണ്ടുമെത്തുകയാണ്. രജനികാന്തിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായ പടയപ്പയാണ് വീണ്ടും റിലീസ് ചെയ്യുന്നത്.

കെ എസ് രവികുമാറിന്റെ സംവിധാനത്തിലുള്ള ചിത്രമായിരുന്നു രജനികാന്ത് നായകനായി ഹിറ്റായ പടയപ്പ. ശിവാജി ഗണേശനും രമ്യാ കൃഷ്‍ണനുമൊപ്പം ചിത്രത്തില്‍ സൗന്ദര്യയും പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം എസ് മൂര്‍ത്തി പ്രസാദായിരുന്നു. 1999ല്‍ പുറത്തിറങ്ങിയ പടയപ്പ 50 കോടി രൂപയോളം അന്ന് നേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടെലിവിഷനിലും പടയപ്പ വലിയ ഹിറ്റായിരുന്നു. ശിവാജി ഗണേശൻ ധര്‍മലിംഗമായും രജനികാന്ത് ചിത്രത്തില്‍ പടയപ്പയായും നീലാംമ്പരി എന്ന ഒരു കഥാപാത്രമായി രമ്യാ കൃഷ്‍ണനും വേഷമിട്ടു. സംഗീതം എ ആര്‍ റഹ്‍മാനായിരുന്നു.

രജനികാന്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് വേട്ടൈയൻ. സംവിധാനം ടി ജെ ഝാനവേലാണ്. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ഝാനവേല്‍ വേട്ടൈയൻ സിനിമയുമായി എത്തുന്നത്. ഒക്ടോബറില്‍ റിലീസാകുന്ന വേട്ടൈയനില്‍ നിര്‍ണായക കഥാപാത്രങ്ങളായി മഞ്‍ജു വാര്യരും ഫഹദും ഉണ്ടാകുമെന്നതും ചിത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളായി മാറുന്നു.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നതിനാലും ആവേശത്തിലാണ് ആരാധകര്‍. കൂലി എന്നാണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേരെന്ന് പ്രഖ്യാപിച്ചിരുന്നു. രജനികാന്തിന്റെ നായകനാകുന്ന കൂലിയുടെ അപ്‍ഡേറ്റും സിനിമാ ആരാധകര്‍ അടുത്തിടെ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ ചിത്രത്തിലേക്ക് ലോകേഷ് പരിഗണിക്കുന്നുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്.

Read More: ഗള്‍ഫിലും വൻ കുതിപ്പ്, ഞെട്ടിക്കുന്ന കളക്ഷനുമായി ഗുരുവായൂര്‍ അമ്പലനടയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios