തമിഴ് നടൻ അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു

പാലക്കാട് സ്വദേശിയാണ് അജിത്തിന്റെ പിതാവ് പി എസ് മണി.

Tamil Actor Ajiths father passes away hrk

തമിഴ് നടൻ അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. പാലക്കാട് സ്വദേശിയാണ് പി എസ് മണി. അനൂപ് കുമാര്‍, അനില്‍ കുമാര്‍ എന്നിവരാണ് മറ്റ് മക്കള്‍. കൊല്‍ക്കത്ത സ്വദേശിയായ മോഹിനിയാണ് പി എസ് മണിയുടെ ഭാര്യ. ഉറക്കത്തിലായിരുന്നു പി എസ് മണിയുടെ മരണം സംഭവിച്ചതെന്ന് അജിത്തിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

'തുനിവ്' എന്ന് ചിത്രമാണ് അജിത്തിന്റേതായി ഒടുവല്‍ പ്രദര്‍ശനത്തിന് എത്തിയത്. എച്ച് വിനോദ് കുമാറാണ് ചിത്രം സംവിധാനം ചെയ്‍തത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്‍ജു വാര്യരാണ് 'തുനിവി'ലെ നായിക.

എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ 'തുനിവ്' വൻ ഹിറ്റായി മാറിയിരുന്നു. സമുദ്രക്കനി, ജോണ്‍ കൊക്കെൻ, അജയ് കുമാര്‍, വീര, ദര്‍ശൻ, ജി എം സുന്ദര്‍, പ്രേം കുമാര്‍ തുടങ്ങി ഒട്ടേറെ പേര്‍ 'തുനിവി'ല്‍ വേഷമിട്ടു. ജിബ്രാൻ ആയിരുന്നു സംഗീത സംവിധാനം. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: അജയ് ദേവ്‍ഗണിന്റെ സംവിധാനത്തില്‍ 'ഭോലാ', ബൈക്ക്- ട്രക്ക് ചേസ് രംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios