തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
വെബ് സീരീസിന്റെ ഷൂട്ടിംഗിനായി താരം ഹൈദരാബാദിലായിരുന്നു നേരത്തെ താരത്തിന്റെ മാതാപിതാക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ബംഗളൂരു: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരമെന്നാണു റിപ്പോർട്ടുകൾ.
വെബ് സീരീസിന്റെ ഷൂട്ടിംഗിനായി താരം ഹൈദരാബാദിലായിരുന്നു നേരത്തെ താരത്തിന്റെ മാതാപിതാക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ഈസമയം തമന്നയ്ക്കു കോവിഡ് ടെസ്റ്റ് നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. നിലവിൽ തമന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.