ആ വിജയ് ചിത്രത്തില്‍ ഇപ്പോഴാണെങ്കില്‍ അങ്ങനെ അഭിനയിക്കില്ലെന്ന് തമന്ന.!

താന്‍ മുന്‍പ് ചെയ്ത ചിത്രങ്ങളില്‍ ചിലത് ഒഴിവാക്കാമായിരുന്നുവെന്ന് അഭിപ്രായവുമായി രംഗത്ത് എത്തുകയാണ് താരം. 

Tamannaah Bhatia calls her performance in Thalapathy Vijays Sura bad vvk

ചെന്നൈ: അടുത്തകാലത്തായി ഏറെ താരമൂല്യം കൂടിയ താരമാണ് തമന്ന. ജയിലര്‍ എന്ന ചിത്രത്തിലെ കാവാലയ്യ എന്ന ഗാനത്തിന് തമന്ന വച്ച സ്റ്റെപ്പുകള്‍ ഇന്ന് വന്‍ വൈറലാണ്. അതിന് പുറമേ അടുത്തിടെ ജീ കര്‍ദാ എന്ന സീരിസും. ലസ്റ്റ് സ്റ്റോറീസ് എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ഫിലിമിലെ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത്തരത്തില്‍ ശരിക്കും താര പരിവേഷത്തിലാണ് താരം. ഒപ്പം ഇത്രയും കാലം ചുംബന രംഗങ്ങളിലും മറ്റും അഭിനയിക്കില്ലെന്ന നിബന്ധന താരം വേണ്ടെന്ന് വച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ താന്‍ മുന്‍പ് ചെയ്ത ചിത്രങ്ങളില്‍ ചിലത് ഒഴിവാക്കാമായിരുന്നുവെന്ന് അഭിപ്രായവുമായി രംഗത്ത് എത്തുകയാണ് താരം. ഇതില്‍ വിജയ് നായകനായ സുറ സിനിമയെക്കുറിച്ചാണ് ഗലട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തമന്ന പറയുന്നത്. ഇന്നാണെങ്കില്‍ സുറയിലെ പല രംഗങ്ങളിലും താന്‍ അത്തരത്തില്‍ അഭിനയിക്കില്ലെന്ന് തമന്ന പറയുന്നു. 

'അഭിനയിച്ച ചിത്രങ്ങളിലെ അഭിനയം നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത്തരത്തില്‍ ഒരു ചിത്രം സുറയാണ്. ആ ചിത്രത്തിലെ പല സീനുകളിലും എന്‍റെ അഭിനയം മോശമായിരുന്നു. നന്നായി ചെയ്യാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. അത് ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ഇത് തോന്നിയിരുന്നു. എന്നാല്‍ ആ ധാരണയില്‍ ഒരു ചിത്രം ഉപേക്ഷിക്കാന്‍ സാധിക്കില്ല" - തമന്ന പറയുന്നു.

'എല്ലാ സിനിമകളും ജയം പരാജയം എന്നീ ഘടകങ്ങളെ ആശ്രയിച്ചല്ല നടക്കുന്നത്. കരാര്‍ ഒപ്പിട്ടാല്‍ എന്ത് സംഭവിച്ചാലും അത് പൂര്‍ത്തിയാക്കണം. സിനിമ വലിയ മുതല്‍മുടക്കുള്ള കാര്യമാണ്. അത് കൊണ്ട് എനിക്ക് എന്ത് തോന്നുന്നു എന്നതില്‍ കാര്യമില്ല" - തമന്ന കൂട്ടിച്ചേര്‍ത്തു. 

സിനിമയിലെ അഭിനയിക്കുന്നവര്‍ എല്ലാം സമ്പന്നരല്ല; പൊതുബോധത്തെ പൊളിച്ചടുക്കി ദംഗല്‍ നായിക.!

'ഈ പ്രായത്തിലും എന്നാ ഒരിതാ' ; രമ്യ കൃഷ്ണന്‍റെ 'കാവാലയ്യാ' ഡാന്‍സിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

​​​​​​​ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios