Asianet News MalayalamAsianet News Malayalam

സ്വാസികയുടെ തമിഴ് ചിത്രം, 'ലബ്ബർ പന്തി'നെ പ്രശംസിച്ച് മലയാള താരങ്ങൾ, കണ്ണുനിറഞ്ഞ് താരം

സന്തോഷത്തോടെ നിറ കണ്ണുകളോടെ കൂട്ടുകാരോടൊപ്പം നിൽക്കുന്ന സ്വാസികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്

swasika tamil movie lubber pandhu
Author
First Published Sep 25, 2024, 3:37 PM IST | Last Updated Sep 25, 2024, 3:40 PM IST

വാഗത സംവിധായകൻ തമിഴരശൻ ​​പച്ചമുത്തുവിന്റെ ലബ്ബർ പന്തിന്റെ സെലിബ്രിറ്റി ഷോ ഇന്നലെ കൊച്ചിയിൽ നടന്നു.  ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിലെത്തിയ സ്വാസികയുടെ ഗംഭീര പ്രകടനം തിയേറ്ററിൽ ആസ്വദിക്കാൻ നിരവധി താരങ്ങളാണ് സെലിബ്രിറ്റി ഷോയിൽ എത്തിച്ചേർന്നത്. സ്വാസികയ്ക്ക് ഒപ്പം ഹരീഷ് കല്യാൺ, ആട്ടകത്തി ദിനേശ്, സഞ്ജന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷക പ്രശംസ കൊണ്ടും നിരൂപക പ്രശംസ കൊണ്ടും തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഗംഭീര വിജയം കൈ വരിക്കുകയാണ്.

സംവിധായകൻ തരുൺ മൂർത്തി, താരങ്ങളായ വിനയ് ഫോർട്ട്, ബാല, മുന്ന, ദ്രുവ്, ദിനേശ് പണിക്കർ,മഞ്ജു പിള്ളൈ, ശിവദാ, അനന്യ, സരയു, മഞ്ജരി, കാർത്തിക് സൂര്യ, കെ.എസ്. പ്രസാദ് തുടങ്ങി നിരവധി താരങ്ങളാണ് ലബ്ബർ പന്തിന്റെ പ്രത്യേക പ്രദർശനം കാണാൻ എത്തിച്ചേർന്നത്. ഷോക്ക് ശേഷം ഗംഭീര പ്രകടനമാണ് താരങ്ങളിൽ നിന്നും പ്രേക്ഷകരിൽ നിന്നും സ്വാസികക്ക് ലഭിച്ചത്. 

'സീരിയലിന്റെ ക്വാളിറ്റി കുറഞ്ഞു, ഹേമ കമ്മിറ്റി ചർച്ച അക്കാര്യത്തില്‍ മാത്രം ഒതുങ്ങരുത്'; കിഷോർ സത്യ അഭിമുഖം

സന്തോഷത്തോടെ നിറ കണ്ണുകളോടെ കൂട്ടുകാരോടൊപ്പം നിൽക്കുന്ന സ്വാസികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏറ്റവും അധികം ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല എന്ന് സ്വാസിക പറഞ്ഞു. കേരളത്തിലും മികച്ച പ്രേക്ഷക നിരൂപക അഭിപ്രായങ്ങൾ ലഭിക്കുന്നതിൽ കൂടുതൽ സന്തോഷിക്കുന്നെന്നും സ്വാസിക അഭിപ്രായപ്പെട്ടു. കേരളത്തിൽ മികച്ച സ്വീകാര്യത ആണ് ലബ്ബർ പന്തിന് ലഭിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

മലയാളത്തില്‍ വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രമാണ് സ്വാസികയുടേതായി റിലീസ് ചെയ്തത്. ഷൈൻ ടോം ചാക്കോ നായകനായ ചിത്രത്തില്‍ ഗ്രേസ് ആന്റണിയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios