കേരളത്തില്‍ ഫാൻസ് ഷോ നൂറിലധികം, ടിക്കറ്റുകള്‍ ഉറപ്പിച്ചോ?, കങ്കുവയില്‍ സ്റ്റൈലിഷായും സൂര്യ
ട്രൈബല്‍ നേതാവിന്റെ കഥ പറയുന്ന ചിത്രത്തില്‍ സ്റ്റൈലിഷായും നടൻ സൂര്യ ഉണ്ടാകും.
![Suriyas Kanguva upcoming film photo getting attention hrk Suriyas Kanguva upcoming film photo getting attention hrk](https://static-gi.asianetnews.com/images/01japq2kr1npemtvg3xevtqpyk/suriyas-kanguva-upcoming-film-photo-getting-attention_363x203xt.jpg)
തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. ആരാധകര്‍ കാത്തിരിക്കുന്ന ഒരു തമിഴ് ചിത്രമായ കങ്കുവയുടെ ഓഡിയോ ലോഞ്ച് 26നാണ്. കങ്കുവയില്‍ നിന്നുള്ള ഒരു പുതിയ ഫോട്ടോയാണ് സൂര്യയുടേതായി ഹിറ്റായിരിക്കുന്നത്. കേരളത്തില്‍ ഫാൻസ് ഷോകള്‍ കങ്കുവ സിനിമയുടേതായി 100ല്‍ അധികം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
സംവിധായകൻ സിരുത്തൈ ശിവ 2023ല്‍ ചിത്രത്തിന്റെ പേരിന്റെ അര്‍ഥം വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. പുരാതനമായ തമിഴ് വാക്കാണ് കങ്കുവ. തീ എന്നാണ് അര്‍ഥം എന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. അതായത് ദഹിപ്പിക്കാൻ പോന്ന ശക്തിയുള്ളവനെന്നാണ് ചിത്രത്തിന്റെ പേര് കങ്കുവയുടെ അര്‍ഥമെന്നാണ് റിപ്പോര്‍ട്ട്. തമിഴകത്ത് നിന്നുള്ള ആദ്യ 1000 കോടി ചിത്രമാകുമോ കങ്കുവ എന്നതിലാണ് ആകാംക്ഷ.
സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ പ്രധാന ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്‍ നേടിയത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക