'സുരേഷ് ഗോപിയിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രം', 'മേ ഹൂം മൂസ'യെ കുറിച്ച് ജിബു ജേക്കബ്

സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ'യെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍.

Suresh Gopi starrer film Mei Hoom Moosa update

നിരവധി മികച്ച വിജയചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'മേ ഹൂം മൂസ'യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ 'മൂസ'യെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ ആർമിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ 'മൂസ' എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ഇതിലെ 'മൂസ'യെന്ന് സംവിധായകനായ ജിബു ജേക്കബ് വാഗാ ബോർഡിലെ ലൊക്കേഷനിൽ വച്ചു പറഞ്ഞു.

രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. അദ്ദേഹത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കരുത്തുറ്റ ഒരു കഥാപാത്രം. ഈ കഥാപാത്രത്തിലൂടെ ഇന്ത്യയെ നോക്കിക്കാണുകയാണ് സംവിധായകൻ ജിബു ജേക്കബ്. അതുകൊണ്ടു തന്നെ ഇതൊരു പാൻ ഇന്ത്യൻ ചിത്രമായി വിശേഷിപ്പിക്കാം. 'മൂസ'യുടെ ഔദ്യോഗിക ജീവിതത്തിനും വ്യക്തി ജീവിതത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നൽകുന്നു.  പുനം ബജ്‍വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് , ഹരിഷ്‍ കണാരൻ, ജോണി ആന്റണി, മേജർ രവി, മിഥുൻ രമേശ്, ശരൺ, സ്രിന്ദാ, ശശാങ്കൻ മയ്യനാട്, എന്നിവരും പ്രധാന താരങ്ങളാണ്.

Suresh Gopi starrer film Mei Hoom Moosa update

വലിയ മുതൽ മുടക്കിൽ  എത്തുന്ന ചിത്രമാണ്  'മേ ഹൂം മൂസ'. വ്യത്യസ്‍ത ലൊക്കേഷനുകൾ , മലയാളത്തിലേയും 'അന്യഭാഷകളിലേയും അഭിനേതാക്കൾ നൂറു ദിവസങ്ങളോളം നീണ്ടുനിന്ന ചിത്രീകരണം, ഇതൊക്കെ ഈ ചിത്രത്തിന്റെ വ്യാപ്‍തിയെ ഏറെ സഹായിക്കുന്ന ഘടകങ്ങളാണ്. കോൺഫിഡന്റ് ഗ്രൂപ്പ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ.സി ജെ റോയ്, തോമസ് തിരുവല്ല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

രൂപേഷ് റെയ്ൻ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവര്‍ വരികള്‍ എഴുതിയിരിക്കുന്നു.  ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു. വിഷ്‍ണ ശർമ്മ ഛായാഗ്രഹണ നിര്‍വഹിക്കുന്നു. സൂരജ്  ഈ എസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. കലാസംവിധാനം - സജിത് ശിവഗംഗ . മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യൂം - ഡിസൈൻ.- നിസ്സാർ റഹ്‌മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് ഭാസ്ക്കർ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ്. ഷബിൽ, സിന്റോ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സഫി അയിരൂർ ' പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ . സെൻട്രൽ പിക്ച്ചേഴ്‍സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ അങ്കിത് വി ശങ്കർ.

നോമിനേഷനില്‍ 'മിന്നല്‍ മുരളി' ഒന്നാമത്, 'കുറുപ്പ്' രണ്ടാമത്, സൈമ അവാര്‍ഡ്‍സ് ബെംഗളൂരുവിൽ

Latest Videos
Follow Us:
Download App:
  • android
  • ios