'ഇത് ലെഗസിയല്ല, നെപ്പോട്ടിസം': വിമര്‍ശന കമന്‍റിന് ചുട്ടമറുപടിയുമായി സുരേഷ് ഗോപിയുടെ മകന്‍ മാധവ്

മാധവിന്‍റെ ലെഗസി എന്ന കമന്‍റിനാണ് ഒരാള്‍ മറുപടി എഴുതിയത് ഇത് ലെഗസിയല്ല നെപ്പോട്ടിസമാണ് എന്നാണ് ഒരാളുടെ കമന്‍റ്. 

Suresh gopi son madhav gave reply to nepotism comment on photo with dulquer vvk

തിരുവനന്തപുരം: ദുല്‍ഖര്‍ സല്‍മാനൊപ്പം സഹോദരന്‍ ഗോകുല്‍ സുരേഷിനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്.  ലെഗസി എന്ന അടിക്കുറിപ്പോടെയാണ് മാധവ് ചിത്രം പങ്കുവച്ചത്. എന്നാല്‍ അതിന് വന്ന പരിഹാസ കമന്‍റിന് മാധവ് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മാധവിന്‍റെ ലെഗസി എന്ന കമന്‍റിനാണ് ഒരാള്‍ മറുപടി എഴുതിയത് ഇത് ലെഗസിയല്ല നെപ്പോട്ടിസമാണ് എന്നാണ് ഒരാളുടെ കമന്‍റ്. അതിന് മാധവ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 'മറ്റെത് തൊഴില്‍ രംഗം പോലെയും നെപ്പോട്ടിസം അവസരം ഉണ്ടാക്കും, നമ്മുക്ക് കാത്തിരിക്കാം' എന്നാണ് മാധവ് എഴുതിയത്. എന്തായാലും മാധവിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. 

നേരത്തെ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത് നടന്‍ മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഈ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇതിന് പിന്നാലെ ട്രാന്‍സ്ജെന്‍ഡ‍ര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. 'വെറെ ആളെ നോക്ക്' കൂപ്പ് കൈയ്യുടെയും ഇമോജിയുടെയും ചിത്രങ്ങള്‍ക്കൊപ്പം മമ്മൂക്ക ലൗ ചിഹ്നമാണ് ശീതള്‍ ശ്യാം പോസ്റ്റ് ചെയ്തത്. 

ഇതിന് പിന്നാലെയാണ് ശീതളിന്‍റെ പോസ്റ്റില്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് ഒരു കമന്‍റുമായി എത്തിയത്. ഗോകുലിന്‍റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നയിരുന്നു ഈ കമന്‍റ്.  'ചില ആളുകള്‍ ഇങ്ങനെയാണ്. പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങുകയും നെഗറ്റീവിറ്റി ഛര്‍ദ്ദിക്കുകയും ചെയ്യും' എന്നാണ് ഇംഗ്ലീഷില്‍ ഗോകുല്‍ എഴുതിയത്. ശീതളിന്‍റെ ഒറിജിനല്‍ പോസ്റ്റിനെക്കാള്‍ റിയാക്ഷന്‍ ഈ കമന്‍റിന് ലഭിച്ചിട്ടുണ്ട്. 

അതേ സമയം താരപ്രഭയാൽ സമ്പന്നമായി നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹ റിസപ്ഷൻ നടന്നു. കൊച്ചിയിൽ വച്ചാണ് റിസപ്ഷൻ നടക്കുന്നത്. തിരുവനന്തപുരത്തും വിവാഹ സൽക്കാരം ഉണ്ടായിരിക്കും. മമ്മൂട്ടിയും ദുൽഖറും കുടുംബവും, ശ്രീനിവാസനും കുടുംബവും കുഞ്ചാക്കോ ബോബനും കുടുംബവും ഹണി റോസ് തുടങ്ങി ഒട്ടനവധി താരങ്ങൾ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു. 

അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതം കാണാന്‍ ആളു കയറുന്നുണ്ടോ?: മെം അടല്‍ ഹൂം ആദ്യദിന കളക്ഷന്‍.!

ഷക്കീലയ്ക്ക് വളര്‍ത്തുമകളുടെ മര്‍ദനം; ഷക്കീലയ്ക്കെതിരെയും പരാതി, അടി കിട്ടിയ അഭിഭാഷക ആശുപത്രിയില്‍

Latest Videos
Follow Us:
Download App:
  • android
  • ios