Paappan Movie : തിയറ്ററുകളിൽ ഇനി തീപാറും; സുരേഷ് ഗോപിയുടെ 'പാപ്പൻ' റിലീസ് പ്രഖ്യാപിച്ചു
റിലീസ് ഡേറ്റ് അനൗൺസ്മെന്റ് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.
മലയാളം സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'പാപ്പൻ'(Paappan Movie). നീണ്ട ഇടവേളക്ക് ശേഷം സംവിധായകൻ ജോഷിയും(Joshiy) സുരേഷ് ഗോപിയും(Suresh Gopi) ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പാപ്പൻ ജൂലൈ 29ന്(2022) ലേകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. റിലീസ് ഡേറ്റ് അനൗൺസ്മെന്റ് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍.
Suresh Gopi : ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ സുരേഷ് ഗോപി; 'എസ് ജി 251' സെക്കന്‍ഡ് ലുക്ക്
സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബർ 13ന് ആരംഭിച്ചിരുന്നു. പിന്നാലെ ജനുവരിയിൽ ചിത്രീകരണവും പൂർത്തിയാക്കി. മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. നൈല ഉഷ,കനിഹ, നീത പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മറ്റു നിരവധി താരങ്ങളും അണി നിരക്കുന്നു.
ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന "പാപ്പൻ" ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ആണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം - വി.സി. പ്രവീൺ, ബൈജു ഗോപാലൻ,സുജിത് ജെ നായർ, ഷാജി.
'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. 'ക്രിയേറ്റീവ് ഡയറക്ടർ അഭിലാഷ് ജോഷി,എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, ഗാനരചന : മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സെബാസ്റ്റ്യൻ കൊണ്ടൂപറമ്പിൽ (U.S.A), തോമസ് ജോൺ (U.S.A), കൃഷ്ണമൂര്‍ത്തി. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ .മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്.PRO മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ. ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് പാപ്പൻ തീയ്യറ്ററുകളിൽ എത്തിക്കുന്നത്.