ഇനി സുരേഷ് ഗോപിയുടെ ജെഎസ്‍കെ, ചിത്രത്തിന്റെ നിര്‍ണായക അപ്‍ഡേറ്റ്

ക്ലൈമാക്സ് ഫൈറ്റ് ചിത്രീകരിക്കാൻ ഒന്നര കോടിയാണ് ചെലവായത്.

 

Suresh Gopi JSK upcoming film update out hrk

സുരേഷ് ഗോപി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ജെഎസ്‍കെ. സംവിധാനം നിര്‍വഹിക്കുന്നത് പ്രവീൺ നാരായണനാണ്. അഡ്വ. ഡേവിഡ് അബേൽ ഡോണോവനായിട്ടാണ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപി ജെഎസ്‍കെയുടെ ഡബ്ബിംഗ് തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ജെഎസ്‍കെ പ്രദര്‍ശനത്തിനെത്തുക നവംബറിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകത ഉണ്ട്. അനുപമ പരമേശ്വരനും നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. തിരക്കഥ എഴുതുന്നതും പ്രവീണ്‍ നാരായണനാണ്. എഡിറ്റർ സംജിത് മുഹമ്മദ് ആണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് രണദിവെ ആണ്. സംഗീതം ഗിരീഷ് നാരായണനുമാണ് നിര്‍വഹിക്കുന്നത്.

കിരണും കൃഷ്‍ണമൂർത്തിയും കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ മുരുഗദാസ് മോഹനാണ്. ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്‍ണയുമാണ്. മേക്കപ്പ് പ്രദീപ് രംഗനാണ് നിര്‍വഹിക്കുന്നത്. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ഒരു ചിത്രമാണ് ജെഎസ്‍കെ. ജെഎസ്കെയിലെ നിര്‍ണായക ക്ലൈമാക്സ്‌ ഫൈറ്റ് രംഗങ്ങള്‍ നാഗർകോവിലിലാണ് ചിത്രീകരിച്ചത്. ഏകദേശം ചെലവായത് ഒന്നര കോടിയാണ്. ക്ലൈമാക്സ് ഫൈറ്റ് ചിത്രീകരിക്കാൻ ഏഴ് ദിവസമെടുത്തപ്പോള്‍ സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖര്‍ കൊറിയോഗ്രാഫിയും ചിത്രത്തിന്റെ കോസ്റ്റ്യൂം അരുൺ മനോഹറും ഡിജിറ്റൽ മാർക്കറ്റിംഗ് ജയകൃഷ്‍ണൻ ആർ കെയും  പിആര്‍ഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാറും ആണ്.

സുരേഷ് ഗോപി നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഗരുഡനാണ്. സുരേഷ് ഗോപി നായകനായ ഗരുഡന്റെ സംവിധാനം  അരുണ്‍ വര്‍മയാണ്. അരുണ്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രാഹണം, നിര്‍മാണം ലിസ്റ്റിൻ സ്റ്റീഫനും ചിത്രത്തിന്റെ സംഗീതം ജേക്‍സ് ബിജോയും നിര്‍വഹിച്ചപ്പോള്‍ ആഗോള കളക്ഷനില്‍ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിരുന്നു.

Read More: ഇങ്ങനെ വിജയ്‍ക്കല്ലാതെ മറ്റ് ഏത് താരത്തിന് ആകും?, തമിഴ്‍നാട്ടില്‍ പ്രകമ്പനം, അമ്പരന്ന് താരങ്ങള്‍, നേടിയ തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios