Pathaam Valavu : 'പത്താം വളവു'മായി സുരാജ്, കൗണ്ട്ഡൗണ്‍ പോസ്റ്റര്‍ പുറത്തിറക്കി
സുരാജ് വെഞ്ഞാറമൂടിനൊപ്പം ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു (Pathaam Valavu).
സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് 'പത്താം വളവ്'. 'ജോസഫ്' എന്ന ചിത്രത്തിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'പത്താം വളവി'ന്റെ തിരക്കഥ എഴുതുന്നത് അഭിലാഷ് പിള്ളയാണ്. ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആയിട്ടാണ് 'പത്താം വളവ്' എത്തുക. 'പത്താം വളവ്' എന്ന ചിത്രത്തിന്റെ മനോഹരമായ ഒരു കൗണ്ട്ഡൗണ്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Pathaam Valavu).
സുരാജ് വെഞ്ഞാറമൂടും മുക്തയുടെ മകള്‍ കണ്‍മണിയുമാണ് മെയ് 13ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. വർഷങ്ങൾക്കു മുമ്പ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ള 'പത്താം വളവി'ല്‍ അദിതി രവിയും പ്രധാന കഥാപാത്രമായി എത്തുന്നു. രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നാസ്വിക,അജ്‍മൽ അമീർ സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്‍ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്നു.
യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമിക്കുന്നു. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ( എംഎംസ്) ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താംവളവിനുണ്ട്. റുസ്‍തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെ കൂടി പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എംഎംസ്. പ്രൊജക്റ്റ് ഡിസൈൻ നോബിൾ ജേക്കബ്.
'പത്താം വളവ്' എന്ന ചിത്രത്തിന്റെ ലൊക്കേഷൻ തൊടുപുഴയിലായിരുന്നു. കോസ്റ്റ്യൂം ഡിസൈനർ ഐഷ ഷഫീർ. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പിആർഒ ആതിര ദിൽജിത്ത്.
Read More : കമല്‍ഹാസന്റെ 'വിക്രം', സേവ് ദ ഡേറ്റുമായി ഹോട്ട്സ്റ്റാര്‍
കമല്‍ഹാസൻ നായകനാകുന്ന വിക്രം എന്ന ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. 'വിക്രം' എന്ന പുതിയ ചിത്രം റിലീസ് ചെയ്യുന്നത് ജൂണ്‍ മൂന്നിനാണ്. കമല്‍ഹാസൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന്റെ സേവ് ദ ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ (Vikram).
'വിക്രം' എങ്ങനെയുണ്ടാകുമെന്ന സൂചനകളുമായി ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് മെയ് 15നാണ്. ലോകേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് ചെന്നൈ നെഹ്രു ഇൻഡോര്‍ സ്റ്റേഡിയത്തിലായിരിക്കും. കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം.
നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. അനിരുദ്ധ് ആണ് കമല്‍ഹാസൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.