തനി രാഷ്ട്രീയക്കാരനായി സുരാജിന്റെ പകർന്നാട്ടം, ഒപ്പം ധ്യാനും; 'ഹിഗ്വിറ്റ' ട്രെയിലർ

ചിത്രം മാർച്ച് 31ന് തിയറ്ററുകളിൽ എത്തും. 

suraj venjaramoodu film higuita trailer nrn

സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഹിഗ്വിറ്റ'യുടെ ട്രെയിലർ റിലീസ് ചെയ്തു. തനി രാഷ്ട്രീയക്കാരനായി പകർന്നാടുന്ന സുരാജിനെ ഈ ചിത്രത്തിൽ കാണാനാകുമെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. സുരാജിനൊപ്പം ശക്തമായ കഥാപാത്രമായി തന്നെ ധ്യാനും എത്തുന്നുണ്ട്. ഹേമന്ത് ജി.നായർ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാർച്ച് 31ന് തിയറ്ററുകളിൽ എത്തും. 

പന്ന്യന്നൂർ മുകുന്ദൻ എന്ന കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മനോജ്.കെ.ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം ,ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വിനായക് ശശികുമാർ ,ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. ഫാസിൽ നാസർ ഛായാഗ്രാഹണവും പ്രസീത് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം - സുനിൽ കുമാർ.മേക്കപ്പ് - അമൽ ചന്ദ്രൻ 'കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കുടമാളൂർ രാജാജി. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അരുൺ.ഡി. ജോസ്.ആകാശ് രാംകുമാർ,പ്രൊഡക്ഷൻ മാനേജേഴ്സ് - നോബിൾ ജേക്കബ്, എബി കോടിയാട്ട്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് - ഈ, കുര്യൻ, വാഴൂർ ജോസ്.

തന്‍റെ ചെറുകഥയായ ഹിഗ്വിറ്റയുടെ പേര് അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് എന്‍ എസ് മാധവന്‍ നേരത്തെ രംഗത്ത് വന്നത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെ ചിത്രത്തിന് വിലക്കും ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തി. എൻ എസ് മാധവന്റെ ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഫിലിം ചേംബറിന്റെ വിലക്കിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

വക്കീലായി ഭാര്യ, 'നീ നിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി'യെന്ന് നോബി, ആശംസാപ്രവാഹം

Latest Videos
Follow Us:
Download App:
  • android
  • ios