സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി 'ഹിഗ്വിറ്റ', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
'ഹിഗ്വിറ്റ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.
സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'ഹിഗ്വിറ്റ'. ഹേമന്ത് ജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും ഹേമന്ത് ജി നായരാണ്. 'ഹിഗ്വിറ്റ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
ആലപ്പുഴയിലെ ഫുട്ബോൾ പ്രേമിയായ ഒരു ഇടതു പക്ഷ യുവാവിന് സ്പോർട്‍സ് ക്വാട്ടയിൽ കണ്ണൂരിലെ ഒരു ഇടതു നേതാവിന്റെ ഗൺമാനായി നിയമനം ലഭിക്കുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് തികച്ചും രസാകരവും ഒപ്പം സമകാലീനമായ സംഭവങ്ങളിലൂടെയും അവതരിപ്പിക്കുന്നത്.ബോബി തര്യൻ - സജിത് അമ്മ എന്നിവര്‍ സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മാംഗോസ് എൻ കോക്കനട്ട് സിസിന്റെ ബാനറിൽ നിര്‍മിക്കുന്ന ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസൻ ഗൺമാനേയും സുരാജ് വെഞ്ഞാറമൂട് ഇടതുപക്ഷ നേതാവിനേയും പ്രതിനിധീകരിക്കുന്നു. ഫാസിൽ നാസർ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വിനായക് ശശികുമാർ ,ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു.
മനോജ് കെ ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം , ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. സുനില്‍ കുമാറാണ് ചിത്രത്തിന്റെ കലാസംവിധാനം. അമൽ ചന്ദ്രനാണ് ചിത്രത്തിന്റെ മേക്കപ്പ്.
പ്രസീത് നാരായണൻ ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കോസ്റ്റ്യും ഡിസൈൻ നിസ്സാർ റഹ്‍മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കുടമാളൂർ രാജാജിയാണ്. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അരുൺ.ഡി. ജോസ്.ആകാശ് രാംകുമാർ, പ്രൊഡക്ഷൻ മാനേജേഴ്‍സ് നോബിൾ ജേക്കബ്, എബി കോടിയാട്ട്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.
Read More: 'ബാബ' വീണ്ടും തിയറ്ററുകളിലേക്ക്, പുതിയ ഡയലോഗുകള്‍ക്ക് ഡബ്ബ് ചെയ്‍ത് രജനികാന്ത്