ഒരു യുഗത്തിന്റെ അന്ത്യം, കൃഷ്‍ണയ്‍ക്ക് ആദരാഞ്‍ജലിയുമായി താരങ്ങള്‍
സൂപ്പര്‍സ്റ്റാര്‍ കൃഷ്‍ണയുടെ മരണത്തില്‍ ആദരാഞ്‍ജലിയുമായി കമല്‍ഹാസനടക്കമുള്ള താരങ്ങള്‍.
ഇന്ന് തെലുങ്ക് സിനിമയിലെ ഒരു യുഗത്തിനാണ് അവസാനമായിരിക്കുന്നത്. തെലുങ്കിലെ മുൻകാല സൂപ്പര്‍താരം കൃഷ്‍ണയുടെ മരണം തെന്നിന്ത്യൻ സിനിമയിലെ ഒരു കാലഘട്ടത്തെ തന്നെയാണ് ഓര്‍മയിലാക്കിയിരിക്കുന്നത്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച അഭിനയപ്രതിഭയാണ് കൃഷ്‍ണ. സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ പിതാവായ കൃഷ്‍ണയുടെ മരണത്തില്‍ ആദരാഞ്‍ജലി അര്‍പ്പിച്ച് താരങ്ങളടക്കമുള്ളവര്‍ രംഗത്ത് എത്തി.
ടോളിവുഡിലെ അതികായരായിരുന്ന എന്‍ടിആറിനും നാഗേശ്വര്‍ റാവുവിനൊപ്പമാണ് സൂപ്പതാര പദവിയിലേക്ക് കൃഷ്‍ണ വളര്‍ന്നത്. തീപ്പൊരി ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും സമ്മാനിച്ചത് ' സൂപ്പര്‍സ്റ്റാര്‍ ' എന്ന വിളിപ്പേര്. അഞ്ച് പതിറ്റാണ്ടിനിടെ 350ലേറെ സിനിമകള്‍. ശ്രീദേവി- കൃഷ്‍ണ ജോഡി ടോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളായി.
ആയിരത്തിതൊള്ളായിരത്തി അറുപത്തിയഞ്ചിലെ 'ഗുഡാചാരി 116' എന്ന ചിത്രം തെലുങ്കു സിനിമയിലെ റെക്കോര്‍ഡ് കളക്ഷനുകളിലൊന്നാണ്.1964 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ഒരോ വര്‍ഷവും കൃഷ്‍ണയുടെ ശരാശരി പത്ത് സിനിമകളാണ് റിലീസ് ചെയ്‍തിരുന്നത്. 'അല്ലൂരി സീതാ രാമ രാജു', 'ബ്രഹ്മാസ്ത്രം', 'ഇന്‍സ്‌പെക്ടര്‍ രുദ്ര', 'റൗഡി അണ്ണയ്യ', 'രാവണ' തുടങ്ങി ബോക്സോഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച അനവധി ചിത്രങ്ങളില്‍ അഭിനയിച്ച കൃഷ്‍ണയെ തേടി മികച്ച നടനുള്ള സംസ്ഥാന ദേശീയ പുരസ്‍കാരങ്ങളും സമഗ്ര സംഭവാനയക്കുള്ള ഫിലിം ഫെയര്‍ പുസ്‍കാരവും എത്തി.
കൃഷ്‍ണയ്‍ക്കും ആദ്യ ഭാര്യയായ ഇന്ദിരാ ദേവിക്കും രമേഷ ബാബു, മഹേഷ് ബാബു, പത്മാവതി, മഞ്‍ജുള, പ്രിയദര്‍ശിനി എന്നീ അഞ്ച് മക്കളാണ്. വിജയ് നിര്‍മല ആണ് കൃഷ്‍ണയുടെ രണ്ടാമത്തെ ഭാര്യ. 2019ല്‍ മരിച്ചു.കഴിഞ്ഞ സെപ്‍തംബറിലായിരുന്നു കൃഷ്‍ണയുടെ ആദ്യ ഭാര്യ ഇന്ദിര അന്തരിച്ചത്. കൃഷ്‍ണ- ഇന്ദിര ദമ്പതിമാരുടെ മൂത്ത മകൻ രമേഷ് ബാബു 2022 ജനുവരി 10നും അന്തരിച്ചിരുന്നു. അച്ഛനെയും അമ്മയെയും സഹോദരനെയും അടുത്തടുത്ത് നഷ്‍ടമായ മഹേഷ് ബാബുവിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് കമല്‍ഹാസൻ പറഞ്ഞു. ഒരു യുഗത്തിനാണ് അന്ത്യമായിരിക്കുന്നത് എന്നും കൃഷ്‍ണയെ അനുസ്‍മരിച്ച് കമല്‍ഹാസൻ എഴുതി.
Read More: യുവനിരയിലെ ശ്രദ്ധേയ ഛായാഗ്രാഹകന്‍, പപ്പു അന്തരിച്ചു