'പുറത്ത് മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ്, പക്ഷേ നമ്മൾ വെളിച്ചം കണ്ടെത്തും': സണ്ണി ലിയോൺ
പ്രതിസന്ധി കാലഘട്ടത്തെ അതിജീവിക്കുമെന്ന സന്ദേശവും പ്രതീക്ഷയും തനിക്ക് ചുറ്റുമുള്ളവരിലേക്ക് പകർന്ന് നൽകാനുള്ള ഒരു സ്ഥലമായി സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയാണ് സണ്ണി ലിയോൺ.
കൊറോണ വൈറസ് എന്ന മഹാമാരിയിൽപ്പെട്ട് ദുഷ്‌കരമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ് ലോക ജനത. വൈറസിനെ ചെറുത്തുതോൽപ്പിക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒറ്റക്കെട്ടായി പോരാടുകയാണ് ആളുകൾ. ലോക്ക്‌ഡൗൺ കാലത്ത് ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം അകന്ന് എല്ലാവരെയും പോലെ വീടിനകത്ത് മക്കൾക്കും ഭർത്താവ് ഡാനിയേൽ വെബ്ബറിനുമൊപ്പം കഴിയുകയാണ് സണ്ണി ലിയോണും.
ലോക്ക്ഡൗൺ കാലഘട്ടങ്ങളിൽ താരം പങ്കുവച്ച നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അത്തരത്തിൽ മക്കൾക്കൊപ്പം ജനലരികിൽ നിൽക്കുന്ന സണ്ണിയുടെ ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധകവരുന്നത്. ഇൻസ്റ്റാഗ്രാം പേജിലാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
“പുറത്ത് മഴയും മൂടികെട്ടിയ അന്തരീക്ഷവുമാണ്, പക്ഷേ എനിക്കുറപ്പുണ്ട് നമ്മൾ വെളിച്ചം കണ്ടെത്തുമെന്ന്,” എന്ന പ്രത്യാശഭരിതമായ കുറിപ്പും ചിത്രത്തിനൊപ്പം സണ്ണി ലിയോൺ പങ്കുവച്ചിട്ടുണ്ട്.
ലോക്ക്‌ഡൗണിൽ ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംവദിക്കാനും സണ്ണി ലിയോൺ സമയം കണ്ടെത്തിയിരുന്നു. പ്രതിസന്ധി കാലഘട്ടത്തെ അതിജീവിക്കുമെന്ന സന്ദേശവും പ്രതീക്ഷയും തനിക്ക് ചുറ്റുമുള്ളവരിലേക്ക് പകർന്ന് നൽകാനുള്ള ഒരു സ്ഥലമായി സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയാണ് സണ്ണി ലിയോൺ.