ടിവി പ്രേക്ഷകരുടെ പ്രിയങ്കരി 'സുമിത്രേച്ചി' മീര വാസുദേവിന്‍റെ ബിഗ്സ്ക്രീന്‍ തിരിച്ചുവരവ്; 'ഇമ്പം' വരുന്നു
ഒടിടിയിലെത്തി പ്രേക്ഷക സ്വീകാര്യത നേടിയ 'ബ്രോ ഡാഡി'യ്ക്ക് ശേഷം ലാലു അലക്സ് സുപ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമ കൂടിയാണ് 'ഇമ്പം'. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്.
കൊച്ചി: 2003-ൽ സിനിമാലോകത്തെത്തി രണ്ട് പതിറ്റാണ്ടുകളായി സിനിമാ, സീരിയൽ മേഖലയിൽ സജീവ സാന്നിധ്യമായ താരമാണ് നടി മീര വാസുദേവ്. മോഹൻലാലിനോടൊപ്പം 'തന്മാത്ര'യിൽ ശ്രദ്ധേയ വേഷത്തിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മീര മാറുകയുണ്ടായി. ശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെയായി ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുണ്ടിവർ. 'കുടുംബവിളക്ക്' എന്ന സീരിയലിലൂടേയും കുടുംബ പ്രേക്ഷകരേറ്റെടുത്തിട്ടുണ്ട്. മൈഥിലി സ്വാമിനാഥൻ എന്ന ശക്തമായൊരു വേഷത്തിൽ മീര എത്തുന്ന 'ഇമ്പം' എന്ന ചിത്രം റിലീസിനായി ഒരുങ്ങുകയാണ്.
ഒടിടിയിലെത്തി പ്രേക്ഷക സ്വീകാര്യത നേടിയ 'ബ്രോ ഡാഡി'യ്ക്ക് ശേഷം ലാലു അലക്സ് സുപ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമ കൂടിയാണ് 'ഇമ്പം'. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. മലയാളത്തിൽ അടുത്തിടെ ശ്രദ്ധേയരായിമാറിയ യുവ താരങ്ങളായ ദീപക് പറമ്പോലും ദർശന സുദർശനും ചിത്രത്തിൽ നായകനും നായികയുമായെത്തുന്നു.
പ്രണയവും സൗഹൃദവും രാഷ്ട്രീയവും ഒക്കെ ചേർന്നുള്ള വേറിട്ടൊരു പ്രമേയവുമായെത്തുന്ന ചിത്രത്തിലേതായി എത്തിയ ഫസ്റ്റ് ലുക്കും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'മായികാ മധുനിലാ...' എന്ന ഗാനവും സോഷ്യൽമീഡിയയിൽ ഇതിനകം ഏറെ ശ്രദ്ധേയമായി മാറിയിട്ടുണ്ട്. ഏറെ രസകരവും കൗതുകകരവും ഒപ്പം ഉദ്വേഗജനകവുമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകരുടെ വാക്കുകള്‍.
ശബ്‍ദം എന്നു പേരുള്ള ഒരു പബ്ലിഷിംഗ് ഹൗസിന്‍റെ നടത്തിപ്പുകാരനായ കരുണാകരൻ എന്നയാളുടേയും അയാളുടെ സ്ഥാപനത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന കാർട്ടൂണിസ്റ്റായ നിധിൻ എന്ന ചെറുപ്പക്കാരന്‍റേയും കൂടിക്കാഴ്ചയും അതിന് ശേഷം നടക്കുന്ന രസകരവും ഉദ്വേഗജനകവുമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പല തലമുറകളിലെ പ്രണയ ഭാവങ്ങളുടെ വ്യത്യസ്തമായ അനുഭവങ്ങളും സിനിമയിൽ അവതരിപ്പിക്കുന്നുമുണ്ട്. ഒരു മുഴുനീള ഫാമിലി എന്‍റർടെയ്നറായി തിയേറ്ററുകളിലെത്തുന്ന സിനിമയ്ക്ക് ശ്രദ്ധേയ സംഗീത സംവിധായകൻ പി.എസ് ജയഹരിയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നുമുണ്ട്.
ഇർഷാദ്, കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം ചിത്രം തിയേറ്റർ റിലീസിനായി ഒരുങ്ങുകയാണ്.
'സേതുവേട്ടന്‍ നമ്മള് വിചാരിച്ചയാളല്ല' : സാന്ത്വനം പ്രേമികളെ ഞെട്ടിച്ച് 'സേതുവേട്ടന്‍റെ' കരവിരുത്
മാര്‍വല്‍ കഥാപാത്രങ്ങളാകുന്നവരെ സിനിമ താരങ്ങളായി കാണാന്‍ പറ്റില്ല: ക്വെന്‍റിന്‍ ടരാന്‍റിനോ