'സുലൈഖ മന്‍സില്‍' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

പെരുന്നാള്‍ റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം

Sulaikha Manzil ott release date announced disney plus hotstar nsn

അഷ്റഫ് ഹംസ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സുലൈഖ മന്‍സിലിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പെരുന്നാള്‍ റിലീസ് ആയി ഏപ്രില്‍ 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് 30 ന് ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കും. മലബാറിലെ ഒരു മുസ്‍ലിം വിവാഹത്തെ ചുറ്റിപ്പറ്റി കഥ വികസിക്കുന്ന ചിത്രത്തില്‍ ലുക്മാന്‍ അവറാൻ, ചെമ്പൻ വിനോദ് ജോസ്, അനാർക്കലി മരക്കാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഗണപതി, ശബരീഷ് വർമ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമൽഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അർച്ചന പദ്മിനി, നിർമൽ പാലാഴി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെ ബാന്നറിൽ ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. സെഞ്ച്വറി ഫിലിംസ് ആയിരുന്നു ചിത്രത്തിന്‍റെ വിതരണം. 

 

സുലൈഖാ മൻസിലിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാ​ഗ്രഹണം : കണ്ണൻ പട്ടേരി, എഡിറ്റർ : നൗഫൽ അബ്ദുള്ള, സംഗീത സംവിധാനം: വിഷ്ണു വിജയ്, പ്രൊഡക്ഷൻ ഡിസൈൻ : അനീഷ് നാടോടി, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ശബരീഷ് വർമ്മ, ജിനു തോമ, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ് : ആർ.ജി. വയനാടൻ, കൊറിയോഗ്രാഫി: ജിഷ്ണു, സൗണ്ട് ഡിസൈൻ : അരുൺ വർമ്മ, സൗണ്ട് മിക്സിങ്: ഡാൻ ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡേവിസൺ സി ജെ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്: ഷിന്റോ വടക്കേക്കര, സഹീർ റംല, കളറിസ്റ്റ് : ലിജു പ്രഭാകർ, ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്, പി ആർ ഒ: പ്രതീഷ് ശേഖർ.

ALSO READ : 'വിവാഹം' പയ്യന്നൂര്‍ കോളെജില്‍ വച്ച്; ക്ഷണക്കത്തുമായി 'സുരേഷേട്ടനും' 'സുമലത ടീച്ചറും'

Latest Videos
Follow Us:
Download App:
  • android
  • ios