'ജയിലര്‍' ആവേശമാക്കിയ സ്റ്റണ്ട് ശിവയുടെ മക്കള്‍ മലയാളത്തിലേക്ക്, ആക്ഷൻ പൊടിപാറും

സ്റ്റണ്ട് ശിവയുടെ മക്കള്‍ മലയാള സിനിമയില്‍ സ്റ്റണ്ട് ഒരുക്കുന്നു.

Stunt Sivas sons to direct action in Shanavas K Bavakutty film hrk

ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രത്തിന് ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കാൻ തമിഴകത്ത് രണ്ട് പുതുമുഖ ഫൈറ്റ് മാസ്റ്റേഴ്‍സ്. രജനികാന്ത് നായകനായി വൻ വിജമായ ചിത്രം ജയിലറില്‍ സ്റ്റണ്ട് ഒരുക്കിയ സ്റ്റണ്ട് ശിവയുടെ മക്കളായ കെവിനും സ്റ്റെവിനുമാണ് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നത്. ആക്ഷന് ഏറെ പ്രാധാന്യം ഉള്ള ചിത്രമായതിനാലാണ് പുതുമുഖങ്ങളെ പരീക്ഷിക്കാൻ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് ശിവയുടെ മക്കള്‍ മലയാള ചിത്രത്തിലൂടെ ഗംഭീരമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരും.

രഘുനാഥ് പലേരി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ഹക്കിം ഷായും പ്രിയംവദാ കൃഷ്‍ണനും പൂര്‍ണിമ ഇന്ദ്രജിത്തും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പൂർണ്ണമായും റൊമാന്റിക്ക് കോമഡി ത്രില്ലർ ചിത്രമായിരിക്കും ഇത്. എൽദോസ് നിരപ്പേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രഘുനാഥ് പലേരി തന്നെയാണ് ഗാനരചനയും.

ഒരു പോഷ് നഗരത്തിലെ മൂന്ന് ആള്‍ക്കാരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയമാണ് നർമത്തിലൂടെയും ത്രില്ലറിലൂടെ ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനത്തില്‍ അവതരിപ്പിക്കുന്നത്. 'ആനക്കള്ളൻ', 'ആനന്ദം പരമാനന്ദം' എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കളായ സപ്‍തതരംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ആണ് ബാനര്‍. ഗണപതി, വിജയരാഘവൻ, ജനാർദ്ദനൻ, ജാഫർ ഇടുക്കി, ശ്രുതി രാമചന്ദ്രൻ, അസീസ് നെടുമങ്ങാട്, മനോഹരി ജോയ്, ഉണ്ണിരാജ, രഘുനാഥ് പലേരി തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നു. നിർമാണ നിർവ്വഹണം എൽദോ സെൽവരാജ്.

'മൈഡിയർ കുട്ടിച്ചാത്തനെ'ന്ന ത്രീഡി ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഘുനാഥ് പലേരി 'മഴവിൽക്കാവടി', 'പൊൻമുട്ടയിടുന്ന താറാവ്', 'പിൻഗാമി', 'മേലേപ്പറമ്പിൽ ആൺവീട്', 'ദേവദൂതൻ' തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ എഴുതുകയും 'ഒന്നു മുതൽ പൂജ്യം വരെ'യും 'വിസ്‍മയ'വും സംവിധാനം ചെയ്യുകയും അടുത്തിടെ നടനായി ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തിട്ടുണ്ട്. സംഗീതം ഹിഷാം അബ്‍ദുൾ വഹാബ്. മേക്കപ്പ് അമൽ ചന്ദ്രൻ ആണ്. പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.

Read More: കന്നിസ്വാമിയായി ശബരിമലയിലെത്തി നടി ഗീത, ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios