ജവാനെ വീഴ്‍ത്തി, ഒടിടിയിലേക്ക് 870 കോടി ചിത്രം എത്തുന്നു

ജവാനെയടക്കം വീഴ്‍ത്തിയ ബോളിവുഡ് ചിത്രം ഒടിടിയില്‍ എത്തുന്നു.

Stree 2 ott release collection reports out hrk

സ്‍ത്രീ 2വാണ് ബോളിവുഡ് ചിത്രങ്ങളില്‍ കളക്ഷനില്‍ 2024ല്‍ ഒന്നാമത്. സ്‍ത്രീ 2 ആഗോളതലത്തില്‍ 870 കോടി രൂപയാണ് നേടിയിരിക്കുന്നത്. വൻ നേട്ടമായിട്ടാണ് ഇന്ത്യൻ താരങ്ങള്‍ ഇത് കാണുന്നത്. സ്‍ത്രീ 2 ഒടിടിയിലും എത്തുകയാണെന്നാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്.

അമര്‍ കൗശിക്ക് സംവിധായകനായ ചിത്രം ഒടിടിയില്‍ ഒക്ടോബര്‍ 11ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ്  എല്ലാവര്‍ക്കും ലഭ്യമാകുക. നിലവില്‍ റെന്‍റിന് ബോളിവുഡ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനുണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. ശ്രദ്ധ കപൂര്‍ നായികയായി വന്നപ്പോള്‍ ചിത്രത്തില്‍ വിക്കിയായി രാജ്‍കുമാര്‍ റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപതിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്‍തവയും എംഎല്‍എയായി മുഷ്‍താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും ഉണ്ട്.

ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡെയുമാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം നിര്‍മിച്ചത് ഏകദേശം 50 കോടി ബജറ്റിലാണ്. അതിനാല്‍ വൻ വിജയമാണ് കുറഞ്ഞ ദിവസത്തിനുള്ളില്‍ സ്‍ത്രീ 2 നേടിയിരിക്കുന്നതെന്ന് വിലയിരുത്തല്‍. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ബോളിവുഡില്‍ ഒരു കോമഡി ഹൊറര്‍ ചിത്രമായിട്ടാണ് സ്‍ത്രീ 2 ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ എഴുതിയത് നിരെണ്‍ ഭട്ടാണ്. രാജ്‍കുമാര്‍ റാവു വിക്കിയായി വന്ന സ്‍ത്രീയിലും നായിക ശ്രദ്ധ കപൂറായിരുന്നു. സ്‍ത്രീ അന്ന് ഏകദേശം 180.76 കോടി രൂപ നേടിയപ്പോള്‍ രാജ്‍കുമാര്‍ റാവുവിനൊപ്പം ചിത്രത്തില്‍ അതുല്‍ ശ്രീവസ്‍തവ, പങ്കജ് ത്രിപതി, അപര്‍ശക്തി ബാനര്‍ജി, അഭിഷേക് ബാനര്‍ജി, ഫ്ലോറ സൈനി, വിജയ് റാസ്, ആകാശ് ദഭാഡെ, അഭിഷേക് സിംഗ് എന്നിവരും ഉണ്ടായിരുന്നു.

Read More: ദ ഗോട്ട് ആകെ നേടിയത്?, ഒടിടി റിലീസും പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios