പ്രഭാസിന്‍റെ 'രാജാ സാബ്' കഥ പ്ലോട്ട് ചോര്‍ന്നു: പരിഹസിച്ച് സംവിധായകന്‍റെ മറുപടി.!
ഒരു റൊമാന്റിക് ഹൊറര്‍ കോമഡി ചിത്രമായിട്ടാണ് രാജാ സാബ് എത്തുക എന്നാണ് വിവരം.
ഹൈദരാബാദ്: സലാറിന്റെ വിജയത്തിളക്കത്തിന് പിന്നാലെയാണ് പ്രഭാസ് നായകനായി വേഷമിടുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചത്. രാജാ സാബ് എന്ന ചിത്രത്തിലാണ് ഇനി നായകനാകുന്നത്. പ്രഭാസ് നായകനായി വേഷമിടുന്ന ഈ വര്‍ഷം ക്രിസ്‍മസ് റിലീസായിട്ട് രാജ് സാബ് സിനിമ എത്തിക്കാനാണ് പദ്ധതിയിടുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഒരു റൊമാന്റിക് ഹൊറര്‍ കോമഡി ചിത്രമായിട്ടാണ് രാജാ സാബ് എത്തുക എന്നാണ് വിവരം. പ്രഭാസ് ഒരു ഹൊറര്‍ ചിത്രത്തില്‍ ആദ്യമായിട്ടാണ് നായകനാകുന്നത്. സംവിധായകൻ മാരുതിയും പ്രഭാസും ഒന്നിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനാണ് നായിക.
എന്നാല്‍ അടുത്തിടെ ചിത്രത്തിന്‍റെ കഥ എന്ന പേരില്‍ ഓണ്‍ലൈനില്‍ ചില വാര്‍ത്തകള്‍ വന്നിരുന്നു. ഐഎംഡിബി പേജിലാണ് ആദ്യം ചിത്രത്തിന്‍റെ സിനോപ്സ് പ്രത്യക്ഷപ്പെട്ടത്. നെഗറ്റീവ് എനര്‍ജി മൂലം വേര്‍പിരിയേണ്ടി വരുന്ന സ്നേഹിതാക്കളുടെ കഥ എന്നായിരുന്നു അത്. ഇത് വൈറലായതിന് പിന്നാലെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ ചിത്രത്തിന്‍റെ സംവിധായകന്‍ മാരുതി.
ഈ പ്ലോട്ടിനെ പരിഹസിച്ചാണ് സംവിധായകന്‍ എക്സില്‍ പോസ്റ്റ് ഇട്ടത്. "എനിക്ക് ഈ പ്ലോട്ട് സംബന്ധിച്ച് അറിയില്ല. ഞങ്ങള്‍ മറ്റൊരു സ്ക്രിപ്റ്റാണ് ഷൂട്ട് ചെയ്യുന്നത്. ഇനിയിപ്പോ ഐഎംഡിബിയും ലോകവും അത് അംഗീകരിക്കുമോ ആവോ?" സംവിധായകന്‍ മാരുതി ചോദിക്കുന്നു.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് ഒരുങ്ങുന്നത്. നേരത്തെ സംക്രാന്തിക്ക് പുറത്തുവിട്ട പോസ്റ്ററിൽ ലുങ്കി ധരിച്ച പ്രഭാസായിരുന്നു ഉണ്ടായിരുന്നത്. സഞ്ജയ് ദത്ത്, നിധി അഗർവാൾ എന്നിവർ ചിത്രത്തിൽ എത്തുമെന്നാണ് വിവരം. 2013ൽ പുറത്തിറങ്ങിയ പ്രേമ കഥാ ചിത്രം എന്ന ചിത്രത്തിലൂടെ മാരുതി ശ്രദ്ധേയനായിരുന്നു, അത് ഒരു ഹൊറർ കോമഡി ചിത്രമായിരുന്നു.
പ്രാണപ്രതിഷ്ഠയ്ക്കായി 'മിനി സ്ക്രീനിലെ രാമനും, സീതയും, ലക്ഷ്മണനും'; ആടിപാടി വരവേറ്റ് അയോധ്യ.!