'എന്‍റെ നിശബ്ദത എന്‍റെ ബലഹീനതയായി കാണരുത്': തന്‍റെ വരനെക്കുറിച്ചുള്ള വാര്‍ത്തകള്‍; പ്രതികരിച്ച് വരലക്ഷ്മി
ഇരുവരുടെയും വിവാഹനിശ്ചയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ മുംബൈയിലാണ് നടന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ വരലക്ഷ്മി തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നത്.
ചെന്നൈ: ടി വരലക്ഷ്മി ശരത്‍കുമാര്‍ വിവാഹിതയാവുന്നു എന്ന വാര്‍ത്ത ഒരാഴ്ചയ്ക്ക് മുന്‍പാണ് വന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കൊളായ് സച്ച്ദേവ് ആണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ മുംബൈയിലാണ് നടന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ വരലക്ഷ്മി തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നത്.
അതേ സമയം നിക്കൊളായ് സച്ച്ദേവിന്‍റെ രണ്ടാമത്തെ വിവാഹമാണിത്. സച്ചിദേവ് കവിത എന്ന മോഡലിനെ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ട്. 2010-ൽ മിസിസ് ഗ്ലാഡ്രാഗ്സ് പട്ടം നേടിയ മോഡലാണ് ഇവര്‍. അവർക്ക് 15 വയസ്സുള്ള ഒരു മകളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ കുട്ടി ഒരു വെയിറ്റ്ലിഫ്റ്റര്‍ കൂടിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ ഇത് വച്ച് പിന്നീട് പല കഥകളാണ് സോഷ്യല്‍ മീഡിയയിലും ചില തമിഴ് സൈറ്റുകളില്‍ പ്രചരിച്ചത്. വരലക്ഷ്മിയുടെ പഴയ ഗോസിപ്പുകളുമായി ഇത് പലരും ബന്ധിപ്പിച്ചു. എന്നാല്‍ വരലക്ഷ്മിയോ കുടുംബമോ ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ പുതിയ ഇന്‍സ്റ്റ സ്റ്റോറിയിലൂടെ ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് വരലക്ഷ്മി.
"പഴയ ഫേക്ക് ന്യൂസുകള്‍ അല്ലാതെ നമ്മുടെ ഏറെ കഴിവുള്ള മാധ്യമങ്ങള്‍ക്ക് വേറേ വാര്‍ത്തയില്ലെന്ന് അറിയുന്നതില് സങ്കടമുണ്ട്. ന്യൂസ് സൈറ്റുകള്‍ എന്ന് അവകാശപ്പെടുന്ന സ്ഥാപനങ്ങള്‍ നടത്തുന്ന പ്രിയപ്പെട്ട മാധ്യമ പ്രവര്‍ത്തകരോടാണ് നിങ്ങള്‍ എപ്പോഴാണ് യഥാര്‍ത്ഥ ജേര്‍ണലിസം നടത്തുക.
താരങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ കൊടുക്കുന്നത് ദയവായി അവസാനിപ്പിക്കണം. ഞങ്ങള്‍ അഭിനേതാക്കള്‍ അഭിനയിക്കുന്നു കാണികളെ രസിപ്പിക്കുന്നു. ആ പണി ഞങ്ങള്‍ ചെയ്യുന്നു. നിങ്ങളുടെ പണി നിങ്ങള്‍ എടുക്കൂ. വേറെ 1000 വിഷയങ്ങള്‍ നിങ്ങളുടെ ശ്രദ്ധയ്ക്കായി കാത്തിരിക്കുന്നു. എന്‍റെ നിശബ്ദത എന്‍റെ ബലഹീനതയായി കാണരുത്.
മാനനഷ്ടക്കേസും ട്രെന്‍റിംഗ് ആകും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. എന്നിട്ട് ജേര്‍ണലിസം എന്ന ജോലിയെ അഭിമാനമുള്ളതാക്കൂ" - വരലക്ഷ്മി തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതി.
ഓറിയുടെ പ്രധാന വരുമാന മാര്‍ഗ്ഗം 'കല്ല്യാണങ്ങളില്‍ പങ്കെടുക്കുന്നത്'; പ്രതിഫലം കേട്ട് ഞെട്ടരുത്.!
ബിഗ്ബോസിന്‍റെ പ്രണയ വല്ലിയില്‍ പുതിയ കുസുമങ്ങള്‍ വിടരുന്നു; ജാസൂ ഗബ്രി പ്രണയം ലോക്ക്.!