താരനിശ ആരാധകരുടെ തള്ളില്‍ അലങ്കോലമായി; ശാന്തരാക്കാൻ ഇറങ്ങി രംഭയും തമന്നയും - വീഡിയോ.!
പ്രശസ്ത ഇന്ത്യൻ ഗായകനും സംഗീതസംവിധായകനുമായ ഹരിഹരന്‍റെ നേതൃത്വത്തിലാണ് ഫെബ്രുവരി 9 ന് മുട്രാവേലി സ്റ്റേഡിയത്തിലെ വേദിയിൽ പരിപാടി അവതരിപ്പിച്ചത്.
ജഫ്ന: ശ്രീലങ്കയിലെ ജാഫ്‌നയിലെ മുട്രാവേലി സ്റ്റേഡിയത്തിൽ ഹരിഹരൻ ലൈവ് ഇൻ കൺസേർട്ടും സ്റ്റാർ നൈറ്റും നടക്കുന്നതിനിടെയുണ്ടായ ഉന്തും തള്ളും സുരക്ഷ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ആരാധകർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
പ്രശസ്ത ഇന്ത്യൻ ഗായകനും സംഗീതസംവിധായകനുമായ ഹരിഹരന്‍റെ നേതൃത്വത്തിലാണ് ഫെബ്രുവരി 9 ന് മുട്രാവേലി സ്റ്റേഡിയത്തിലെ വേദിയിൽ പരിപാടി അവതരിപ്പിച്ചത്. തമന്ന ഭാട്ടിയയും രംഭയും പോലുള്ള പ്രമുഖ സെലിബ്രിറ്റികളും ഈ പരിപാടി ഷോയുമായി എത്തിയരുന്നു. അതിനാല്‍ തന്നെ വലിയ ജനക്കൂട്ടം എത്തിയിരുന്നു.
എന്നാൽ പരിപാടി തുടങ്ങിയതോടെ സ്ഥിതിഗതികൾ സങ്കീര്‍ണ്ണമായി. വേദിയിലേക്ക് ബലം പ്രയോഗിച്ച് കടന്നുകയറാൻ ശ്രമിച്ച ആരാധകരുടെ എണ്ണം കൂടിയതോടെ നിയന്ത്രണങ്ങള്‍ തെറ്റി. നിയന്ത്രണം നിലനിർത്താൻ പോലീസ് സുരക്ഷാ സംഘം പാടുപെട്ടു. ഈ സംഘര്‍ഷത്തിനിടെ ഷോ നടത്തുന്ന സംഘത്തിലെ നിരവധിപേര്‍ക്ക് പരിക്കേറ്റു.
ഒടുവിൽ കൂടുതല്‍ പോലീസ് എത്തിയാണ് ജനക്കൂട്ടത്തെ ശാന്തരാക്കിയത്. പരിപാടി അവതരിപ്പിക്കാന്‍ എത്തിയവരുടെ സുരക്ഷ ഉറപ്പാക്കുകയും കൂടുതൽ സംഘർഷം തടയുകയും ചെയ്തു. നടി രംഭ,തമന്നയും അടക്കം സ്റ്റാര്‍ ഷോയിലെ പ്രമുഖര്‍ എല്ലാം മൈക്കിലൂടെ ജനത്തോട് ശാന്തരാകാന്‍ പറയുന്നുണ്ടായിരുന്നു.
അടുത്തകാലത്തായി തെന്നിന്ത്യന്‍ താരങ്ങളുടെയും ഗായകരുടെയും താര നിശയ്ക്ക് തമിഴ്നാട്ടില്‍ വലിയ ആരാധക കൂട്ടമാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് തമിഴ് വംശജര്‍ കൂടുതലുള്ള ജഫ്ന പോലെയുള്ള സ്ഥലങ്ങളില്‍. നേരത്തെ സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ അടക്കമുള്ളവരുടെ മ്യൂസിക് ഷോകള്‍ ശ്രീലങ്കയില് തരംഗം ഉണ്ടാക്കിയിരുന്നു.
'ഗംഭീര ചിത്രം'; പ്രേമലുവിനെ നെഞ്ചിലേറ്റി സംവിധായകന്‍ ജിസ് ജോയ്
ഭർത്താവിന്റെ ആദ്യവിവാഹമാണോ?; വിവാഹ ശേഷം നേരിടുന്ന ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ശാലിനി നായര്‍