രാജമൗലിക്കും കുടുംബത്തിനും കൊവിഡ് പോസിറ്റീവ്; ഹോം ക്വാറന്‍റൈനിലെന്ന് സംവിധായകന്‍

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ചെറിയ പനി വന്നെന്നും അത് തനിയെ കുറഞ്ഞെങ്കിലും കൊവിഡ് പരിശോധന നടത്തുകയായിരുന്നുവെന്നും രാജമൗലി ഫേസ്ബുക്കില്‍ കുറിച്ചു.

ss rajamouli tested covid positive

പ്രശസ്‍ത തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലിക്ക് കൊവിഡ് പോസിറ്റീവ്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കും രോഗമുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ചെറിയ പനി വന്നെന്നും അത് തനിയെ കുറഞ്ഞെങ്കിലും കൊവിഡ് പരിശോധന നടത്തുകയായിരുന്നുവെന്നും രാജമൗലി ഫേസ്ബുക്കില്‍ കുറിച്ചു.

"ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും ഒരു ചെറിയ പനി വന്നിരുന്നു. പനി തനിയെ കുറഞ്ഞിരുന്നെങ്കിലും ഞങ്ങള്‍ (കൊവിഡ്) പരിശോധന നടത്തുകയായിരുന്നു. കൊവിഡ് പോസിറ്റീവ് (തീവ്രത കുറവുള്ളത്) ആണെന്നാണ് ഇന്നു ലഭിച്ച പരിശോധനാഫലം പറയുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതു പ്രകാരം ഹോം ക്വാറന്‍റൈനിലാണു ഞങ്ങള്‍. എല്ലാവര്‍ക്കും ഇപ്പോള്‍ സൗഖ്യം തോന്നുന്നുണ്ട്. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും നിര്‍ദ്ദേശങ്ങളെല്ലാം ഞങ്ങള്‍ പാലിക്കുന്നുണ്ട്. ആന്‍റിബോഡി വളരാന്‍ കാത്തിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്ക് പ്ലാസ്‍മ നല്‍കാനാവും", രാജമൗലി ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന് കൊവിഡ് പോസിറ്റീവ് ആയവരില്‍ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, വിശാല്‍, നടി ഐശ്വര്യ അര്‍ജ്ജുന്‍ തുടങ്ങിയവരൊക്കെ ഉള്‍പ്പെടുന്നു. ഐശ്വര്യ റായ്, മകള്‍ ആരാധ്യ എന്നിവര്‍ പുതിയ പരിശോധനയില്‍ നെഗറ്റീവ് അയപ്പോള്‍ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആശുപത്രിയില്‍ തുടരുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios