'ആന്‍റിബോഡി പരിശോധന നടത്തി, പക്ഷേ'; കൊവിഡ് മുക്തനായ സംവിധായകന്‍ രാജമൗലി പറയുന്നു
ജൂലൈ 29നാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പോസിറ്റീവ് ആയ വിവരം രാജമൗലി അറിയിച്ചത്. ചെറിയ പനി നീണ്ടുനിന്നതിനെത്തുടര്‍ന്ന് അദ്ദേഹം കൊവിഡ് പരിശോധന നടത്തുകയായിരുന്നു
താനും കുടുംബവും കൊവിഡ് മുക്തരായ വിവരം ഓഗസ്റ്റ് 12നാണ് തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലി അറിയിച്ചത്. രണ്ടാഴ്ചത്തെ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയെന്നും ഇനി പ്ലാസ്‍മ തെറാപ്പിക്കുവേണ്ട ആന്‍റിബോഡി നല്‍കാനാവുമോ എന്ന കാത്തിരിപ്പിലാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്കും ബന്ധുക്കള്‍ക്കും നടത്തിയ ആന്‍റിബോഡി പരിശോധനയെക്കുറിച്ച് പറയുകയാണ് രാജമൗലി.
ആന്‍റിബോഡി പരിശോധന നടത്തിയെന്നും എന്നാല്‍ ഇമ്യൂണോഗ്ലോബുലിന്‍ ജി (ഐജിജി) അളവ് തനിക്ക് ആവശ്യത്തിന് ഇല്ലാതിരുന്നതിനാന്‍ ആന്‍റിബോഡി നല്‍കാനായില്ലെന്നും രാജമൗലി പറയുന്നു. എന്നാല്‍ ബന്ധുക്കളില്‍ ചിലര്‍ക്ക് അതിനു സാധിച്ചെന്നും. ആന്‍റിബോഡി നല്‍കാന്‍ ഐജിജി അളവ് 15ന് മുകളില്‍ ആയിരിക്കണമെന്നും തനിക്കു നടത്തിയ പരിശോധനയില്‍ 8.62 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും രാജലി ഫേസ്ബുക്കില്‍ കുറിച്ചു. കൊവിഡ് മുക്തരായ എല്ലാവരോടും ആന്‍റിബോഡി പരിശോധനയ്ക്കായി മുന്നോട്ടുവരാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു പ്രമുഖ സംവിധായകന്‍.
ജൂലൈ 29നാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പോസിറ്റീവ് ആയ വിവരം രാജമൗലി അറിയിച്ചത്. ചെറിയ പനി നീണ്ടുനിന്നതിനെത്തുടര്‍ന്ന് അദ്ദേഹം കൊവിഡ് പരിശോധന നടത്തുകയായിരുന്നു. തീവ്രത കുറഞ്ഞ കൊവിഡ് ആയിരുന്നു കണ്ടെത്തിയത്. തുടര്‍ന്ന് രാജമൗലിക്കും കുടുംബത്തിനും ഹോം ക്വാറന്‍റൈന്‍ നിര്‍ദേശിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.