ശ്രുതി രാമചന്ദ്രന്‍ ചിത്രം 'നീരജ', ട്രെയിലര്‍ പുറത്തുവിട്ടു

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

Sruthi Ramchandran film Neeraja trailer out hrk

രാജേഷ് കെ രാമന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'നീരജ'. ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാജേഷ് കെ രാമന്റേതാണ് തിരക്കഥയും. ജയസൂര്യ, രാജ് ബി ഷെട്ടി, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ ഫേസ്ബുക്ക് പേജിലൂടെ 'നീരജ'യുടെ ട്രെയിലര്‍ പുറത്തുവിട്ടു.

മെയ് പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ 'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്‍മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. അയൂബ് ഖാനാണ് ചിത്രത്തിന്റെ എഡിറ്റര്‍. രാഗേഷ് നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമ, രമേഷ് റെഡ്ഡി എന്നിവർ നിര്‍മ്മിക്കുന്നു. പ്രശസ്‍ത കന്നഡ സിനിമ നിര്‍മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ പ്രൊജക്റ്റാണ് ഇത്. കല മനു ജഗത് ആണ്.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍.

പ്രദീപ് ഗോപാലകൃഷ്‍ണനാണ് ചിത്രത്തിന്റെ മേക്കപ്പ്. കോസ്റ്റ്യൂം ബ്യൂസി ബേബി ജോണ്‍. രാകേഷ് നായരാണ് ചിത്രത്തിന്റെ സ്റ്റില്‍സ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടര്‍ നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്‍ണ, ക്യാമറ അസോസിയേറ്റ് മണികണ്ഠന്‍ പി സി, അസിസ്റ്റന്റ് ഡയറക്ടര്‍ യദോകൃഷ്‍ണ, ദേയകുമാര്‍, കാവ്യ തമ്പി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സജി പുതുപ്പള്ളി, പിആര്‍ഒ എ എസ് ദിനേശ് എന്നിവരാണ് 'നീരജ' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: 'പരിനീതി യെസ് പറഞ്ഞു', താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios