ഒരു സിനിമയുടെ ആയുസ് പരമാവധി അഞ്ച് വര്‍ഷം, പക്ഷേ മണിച്ചിത്രത്താഴ് അങ്ങനെയല്ല; ‘രാമനാഥൻ' പറയുന്നു

ഒരുപാട് മലയാളം സിനിമകള്‍ കാണാറുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്നത് മലയാളത്തില്‍ നിന്നുമാണ്. 

sridhar sriram about manichitrathazhu movie

ലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്(Manichitrathazhu). 1993ൽ റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. നകുലനും സണ്ണിയും നാഗവല്ലിയുമെല്ലാം ഇന്നും മലയാളി പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. താരങ്ങൾക്കൊപ്പം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പുതുമുഖമായിരുന്നു രാമനാഥൻ. ഡോക്ടർ ശ്രീധർ ശ്രീറാം(Sridhar Sriram) ആയിരുന്നു അന്ന് രാമനാഥനായി എത്തിയത്. ഇപ്പോഴിതാ മണിച്ചിത്രത്താഴ് തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ പറ്റി പറയുകയാണ് ശ്രീധര്‍. 

മലയാളികളിൽ ഭൂരിഭാ​ഗം പേർക്കും തന്റെ പേര് ഇപ്പോഴും അറിയില്ലെന്നും അവരെന്നെ രാമനാഥന്‍ എന്നാണ് വളിക്കുന്നതെന്നും ശ്രീധര്‍ പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. യൂറോപ്പിലെ ഏതോ മാര്‍ക്കറ്റിലൂടെ പോകുമ്പോള്‍ അപ്പുറത്ത് നിന്നും ആരോ രാമാനാഥന്‍ എന്ന് വിളിച്ചു. ഞാൻ അത്ഭുതപ്പെട്ടുപോയി. ഞാന്‍ നോക്കിയപ്പോള്‍ ഒരു കുടുംബം അവിടെ നില്‍ക്കുന്നുണ്ട്. അവരെന്നെ കൈ വീശി കാണിച്ചു. അപ്പോഴാണ് അവര്‍ എന്നെയാണ് വിളിക്കുന്നത് എന്ന് മനസിലായത്. ഞാന്‍ അവരുടെ അടുത്ത് പോയി സംസാരിച്ചു,’ ശ്രീധര്‍ പറയുന്നു. 

സാധാരണ ഒരു സിനിമയുടെ ആയുസ് പരമാവധി അഞ്ച് വര്‍ഷമാണ്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും മണിച്ചിത്രത്താഴ് പുതിയ ചിത്രത്തെ പോലെ മൂല്യവത്തായിരിക്കുന്നുണ്ടെങ്കില്‍ അത് അത്ഭുതകരമായ കാര്യമാണ്. ആദ്യമായി ഒരു സിനിമ കാണുന്നത് പോലെയാണ് മണിച്ചിത്രത്താഴ് ഇപ്പോഴും. 25 വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമയാണെന്ന് തോന്നില്ലെന്നും ശ്രീധര്‍ പറഞ്ഞു.

ഒരുപാട് മലയാളം സിനിമകള്‍ കാണാറുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്നത് മലയാളത്തില്‍ നിന്നുമാണ്. കഥ, അവതരണശൈലി, യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങള്‍, അസാധാരണമായ പ്രകടനം ഇതുകൊണ്ടെല്ലാം മലയാളം സിനിമകള്‍ മികച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനോടകം 65ഓളം ചിത്രങ്ങൾ അഭിനയിച്ച താരമാണ് ശ്രീധർ. കർണാടകയിൽ ഡാൻസ് സ്കൂളും അദ്ദേഹം നടത്തുന്നുണ്ട്. ഒരു കലാകുടുംബം കൂടിയാണ് അദ്ദേഹത്തിന്റേത്. ശോഭനയും താനും ചേർന്നാണ് ഒരു മുറൈ വന്ത് പാർത്തായുടെ സ്റ്റെപ്പുകൾ ഒരുക്കിയതെന്ന് മുമ്പൊരിക്കൽ ഇ​ദ്ദേഹം പറഞ്ഞിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios