ശ്രീനിവാസൻ വീണ്ടും ക്യാമറയ്‍ക്ക് മുന്നില്‍, 'കുറുക്കൻ' ചിത്രീകരണം തുടങ്ങി
ശ്രീനിവാസനും വിനീത് ശ്രിനിവാസനും ഒന്നിക്കുന്ന 'കുറുക്കൻ' ചിത്രീകരണം തുടങ്ങി.
ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്നുവെന്നതില്‍ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രമാണ് 'കുറുക്കൻ'. ജയലാൽ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൊച്ചിയിലെ സെന്റ് ആൽബർട്ട്സ് ഹൈസ്‍കൂളിൽ നടന്ന ലളിതമായ ചടങ്ങോടെ ചിത്രം ആരംഭിച്ചു.
തമീമാ നസ്റിൻ മഹാസുബൈർ ആദ്യ ഭദ്രദീപം തെളിയിച്ചാണ് ചിത്രത്തിന് തുടക്കമിട്ടത്. തുടർന്ന് ഡിജിപി ലോക് നാഥ ബഹ്റ സ്വിച്ചോൺ കർമ്മവും സംവിധായകൻ എം മോഹനൻ ഫസ്റ്റ് ക്ലാപ്പും നൽകി. സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വിനീത് ശ്രീനിവാസൻ , ശ്രീനിവാസൻ, ശ്രുതി ജയൻ എന്നിവരടങ്ങിയ രംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ച 'കുറുക്കനി'ല്‍ ഷൈൻ ടോം ചാക്കോ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ ,കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. അബിൻ എടവനക്കാടാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യട്ടീവ് . പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി.
രഞ്ജൻ ഏബ്രഹാമാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ സുജിത് മട്ടന്നൂർ. കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, മേക്കപ്പ്. ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനീവ് സുകുമാർ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ പ്രേംലാൽ പട്ടാഴി എന്നിവരാണ് 'കുറുക്കന്റെ' മറ്റ് പ്രവര്‍ത്തകര്‍.
Read More: കല്‍ക്കി ട്രസ്റ്റിന് ഒരു കോടി നല്‍കി 'പൊന്നിയിൻ സെല്‍വൻ' നിര്‍മാതാക്കള്‍