മകന്റെ സിനിമ കാണണം; വയ്യായ്കയിലും തിയറ്ററിലെത്തി ശ്രീനിവാസൻ - വീഡിയോ

ഭാര്യയുടെ കയ്യും പിടിച്ച് അദ്ദേഹം തിയറ്ററിനുള്ളിൽ പോകുന്നത് വീഡിയോയിൽ കാണാം. 

Sreenivasan came to the theater to watch his son Dhyan's movie nrn

ലയാളത്തിന്റെ പ്രിയ നടനാണ് ശ്രീനിവാസൻ. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയസപര്യയിൽ അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. അടുത്തിടെ വന്നുചേർന്ന അനാരോ​ഗ്യത്തിൽ നിന്നും തിരിച്ചുവന്നു കൊണ്ടിരിക്കയാണ് ശ്രീനിവാസൻ. കുറക്കൻ എന്ന സിനിമയിലും ഏതാനും നാളുകൾക്ക് മുൻപ് അദ്ദേഹം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ശ്രീനിവാസന്റേതായി പുറത്തുവന്നൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന നദികളിൽ സുന്ദരി യമുന എന്ന സിനിമയുടെ പ്രീമിയർ ഷോ കാണാൻ എത്തിയതായിരുന്നു ശ്രീനിവാസൻ. ഒപ്പം ഭാ​ര്യയും സുഹൃത്തുക്കളും ഉണ്ട്. തിയറ്റററിനുള്ളിൽ പകുതി വരെ വീൽചെയറിൽ വന്ന അദ്ദേഹം പിന്നീട് ഭാര്യയുടെ കയ്യും പിടിച്ച് തിയറ്ററിനുള്ളിൽ പോകുന്നത് വീഡിയോയിൽ കാണാം. 

രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീനിവാസന്‍റെ തിരിച്ചുവരവ് ചിത്രമായ കുറുക്കന്‍ റിലീസ് ചെയ്തത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് സിനിമ സംവിധാനം ചെയ്ത്. ശ്രീനിവാസനൊപ്പം മകന്‍ വിനീതും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തിയിരുന്നു. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് തുടങ്ങിയവരും ചിത്രത്തിന്‍റെ ഭാഗമായി. 

'അപ്പനിലെ ഹാങ്ങോവർ മാറിയില്ല'; 'പെണ്‍പ്രതിമ' പരാമര്‍ശം, അലൻസിയറിനെതിരെ രോഷം കത്തുന്നു

ധ്യാനിനൊപ്പം അജു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ചിത്രം നാളെ തിയറ്ററുകളില്‍ എത്തും. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ ചേര്‍ന്നാണ്. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Latest Videos
Follow Us:
Download App:
  • android
  • ios