ഫറോഖ് എസിപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എല്‍എല്‍ബി'; ട്രെയിലർ പുറത്തിറങ്ങി

ചരിത്രത്തിലാദ്യമായ് എസിപി റാങ്കിലുള്ള ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒരുക്കുന്ന സിനിമയാണ് 'എൽ എൽ ബി'.

Sreenath Bhasi  LLB Malayalam Movie Official Trailer nrn

റോഖ് എസിപിയായ എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എൽ എൽ ബി'യുടെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സുരേഷ് ​ഗോപിയും ഇന്ദ്രൻസും ചേർന്ന് തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്ത ട്രെയിലർ കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. 

ഫെബ്രുവരി 2ന് ചിത്രം തിയറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ബാച്ചിലേഴ്സിന്റെ കഥയാണ് പറയുന്നത്. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് ചിത്രം നിർമ്മിക്കുന്നത്. നരേഷ് അയ്യരും വൈഷ്ണവ് ഗിരീഷും ചേർന്ന് ആലപിച്ച ചിത്രത്തിലെ 'പാറുകയായ് പടരുകയായ്' എന്ന ഗാനം അടുത്തിടെ പുറത്തുവിട്ടു. മനു മഞ്ചിത്തിന്റെ വരികളും കൈലാസ് മോനോന്റെ സം​ഗീതവും കോർത്തിണക്കിയ ​ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി. 

ചരിത്രത്തിലാദ്യമായ് എസിപി റാങ്കിലുള്ള ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒരുക്കുന്ന സിനിമയാണ് 'ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്' എന്ന പൂർണ്ണ നാമത്തിൽ അറിയപ്പെടുന്ന 'എൽ എൽ ബി'. സിബി, സൽമാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും അവിടെ നിന്ന് അവരിലേക്കെത്തുന്ന പുതിയ സൗഹൃദങ്ങളും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ഇതിവൃത്തം. റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: അതുൽ വിജയ്, സംഗീതം: ബിജി ബാൽ, കൈലാസ്, ഗാനരചന: സന്തോഷ് വർമ്മ, മനു മഞ്ജിത്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സിനു മോൾ സിദ്ധിഖ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ: ജംനാസ് മുഹമ്മദ്, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സജി കാട്ടാക്കട, കോറിയോഗ്രഫി: എം ഷെറീഫ്, ഇംതിയാസ്, ആക്ഷൻ: ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ്: ഷിബി ശിവദാസ്, ഡിസൈൻ: മനു ഡാവിഞ്ചി, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: സ്മാർട്ട്‌ കാർവിങ്, പിആർഒ: എ എസ് ദിനേശ്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

‘പീക്കി ബ്ലൈൻഡേഴ്സ്’ ലുക്കിൽ പ്രണവ്; 'വന്നിറങ്ങിയത് ചുമ്മാതങ്ങ് പോകാനല്ലല്ലേ' എന്ന് കമന്റുകൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios